പിതാവിനെയും മകനെയും ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ

ആറ്റിങ്ങൽ: റോഡിൽ നിന്ന പിതാനെയും മകനെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കിഴുവിലം ചിത്തിര നിവാസിൽ അനന്തു (22), ശാർക്കര ക്ഷേത്രത്തിന്​ സമീപം ദൈവകൃപയിൽ അഗാറസ് (21), ഒറ്റൂർ എസ്.ബി നിവാസിൽ അരുൺ (21) എന്നിവരാണ് പിടിയിലായത്. ഒക്​ടോബർ 10ന് രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ പ്രതികൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. വർക്കല ഡിവൈ.എസ്.പി നിയാസി​ൻെറ നിർദേശാനുസരണം അഞ്ചുതെങ്ങ് എസ്.എച്ച്.ഒ വി. അജേഷ്, എസ്.ഐ എസ്.എസ്. ദീപു എന്നിവർ അറസ്​റ്റിന് നേതൃത്വം നൽകി. twatl kadaykkavoor police arrest കാപ്​ഷൻ: പിടിയിലായ അനന്തു, അരുൺ, അഗാറസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.