കാട്ടാക്കട മിനി സിവിൽ സ്​റ്റേഷനിലേക്ക്​ യാത്ര ദുഷ്കരം

*മിനി സിവിൽ സ്​റ്റേഷനിലേക്കുള്ള​ റോഡിൽ കാല്‍നടപോലും പ്രയാസകരമാണെന്ന്​ ആക്ഷേപം കാട്ടാക്കട: താലൂക്ക്​ ഒാഫിസ്, സബ് രജിസ്ട്രാർ ഒാഫിസ്, സിവില്‍ സ​ൈപ്ലസ്​ ഓഫിസ്, എംപ്ലോയ്മൻറ്​ എക്​സ്​ചേഞ്ച് തുടങ്ങിയ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കാട്ടാക്കട മിനി സിവിൽ സ്​റ്റേഷനില്‍ എത്താന്‍ യാത്ര ദുഷ്​കരം. മിനി സിവിൽ സ്​റ്റേഷനിലേക്ക്​ റോഡുണ്ടെങ്കിലും അതിലൂടെ കാല്‍നടപോലും പ്രയാസകരമാണെന്ന്​ ആക്ഷേപമുണ്ട്​. തുടര്‍ച്ചയായി മഴ പെയ്​തതോടെ റോഡ് വെള്ളക്കെട്ടായി. പേരിനുപോലും ടാറില്ലാത്ത നിലയിലാണ്​ റോഡ്. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ അപകടം തുടര്‍സംഭവമായി. മഴ പെയ്യുമ്പോൾ റോഡ് ചെളിക്കുളമാകുന്ന സ്ഥിതിയാണ്. ഇവിടേക്ക്​ ഓട്ടം പോകാന്‍ ടാക്സികളും ഓട്ടോ റിക്ഷകളും വിസമ്മതിക്കുന്നു. ഒരേസമയം നൂറുണക്കിനാളുകള്‍ ഒത്തുചേരുന്ന സിവില്‍ സ്​റ്റേഷനില്‍ അപകടമുണ്ടായാല്‍ ഫയര്‍ഫോഴ്സി‍ൻെറ വാഹനങ്ങള്‍ എത്താൻപോലും കഴിയാത്ത അവസ്​ഥയാണ്​. സിവില്‍ സ്​റ്റേഷനിലേക്ക്​ എത്താനുള്ള റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിനൊരുങ്ങുകയാണ്​. സിവില്‍ സ്​റ്റേഷനിലേക്ക്​ കാട്ടാക്കട പൊതുചന്തിലൂടെ വഴി തുറന്നെങ്കിലും വാഹനയാത്രക്ക്​ യോഗ്യമല്ല. ഇതുവഴിയം റോഡ് നിർമിക്കണമെന്ന ആവശ്യം നിരവധിതവണ ഉന്നയിച്ചെങ്കിലും അധികൃതര്‍ കണ്ണുതുറന്നിട്ടില്ല. കാപ്​ഷൻ: കാട്ടാക്കട സിവില്‍ സ്​റ്റേഷനിലേക്കുള്ള റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.