നിയമന ഉത്തരവ് നൽകിയില്ല; സെക്ര​േട്ടറിയറ്റിന്​ മുന്നിൽ കായികതാരങ്ങളുടെ സമരം

തിരുവനന്തപുരം: നിയമന ഉത്തരവ്​ നൽകാത്തതിൽ പ്രതിഷേധിച്ച്​ ദേശീയ കായികതാരങ്ങൾ സെക്ര​േട്ടറിയറ്റിന്​ മുന്നിൽ ധർണ നടത്തി. 2010-14 വർഷത്തെ സ്പോർട്സ് ​േക്വാട്ട നിയമനപട്ടികയിൽ ഉൾപ്പെട്ട 54 കായിക താരങ്ങളാണ്​ മെഡലുകളുമായി സമരത്തിനെത്തിയത്​. സർക്കാറി​ൽനിന്ന്​ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക്​ കടക്കുമെന്ന്​ ഉദ്യോഗാർഥികൾ പറഞ്ഞു. 2010-14 വർഷത്തെ സ്പോർട്സ് ​േക്വാട്ട നിയമന പട്ടികയിൽ ഉൾപ്പെട്ട 250 ഒഴിവുകളിൽ 196 പേർക്കാണ്​ നിയമനം നൽകിയത്​. ഹോക്കി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് ഉൾപ്പെടെയുള്ളവർ ഇതിൽപെടുന്നു. മറ്റുള്ളവരെ നിയമിക്കാൻ തീരുമാനമായെങ്കിലും ഫയൽ രണ്ടുമാസമായി ധനവകുപ്പി​ൻെറ പക്കലാ​ണത്രെ. കായിക മന്ത്രി ഉൾപ്പെടെയുള്ളവരെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ 2015-19 വർഷത്തിലെ കായികതാരങ്ങളുടെ സർട്ടിഫിക്കറ്റ്​ വെരിഫിക്കേഷൻ പി.എസ്​.സിയിൽ പുരോഗമിക്കുകയാണെന്നും ഇത്​ അനീതിയാണെന്നും സമരക്കാർ കുറ്റപ്പെടുത്തി. എക്​സ്​ സർവിസ്​മെൻ ആൻഡ് ​ഫിസിക്കൽ കോഒാഡിനേറ്റർ പ്രമോദ്​ സമരം ഉദ്​ഘാടനം ചെയ്​തു. ദേശീയ താരങ്ങളായ ലിബിയ, കാർത്തിക മനോജ്​, ഡോണ ശാലിനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.