കിഫ്​ബി കേരളത്തി​െൻറ മുഖച്ഛായ മാറ്റുന്നു^ മന്ത്രി ബാലഗോപാൽ

കിഫ്​ബി കേരളത്തി​ൻെറ മുഖച്ഛായ മാറ്റുന്നു- മന്ത്രി ബാലഗോപാൽ തിരുവനന്തപുരം: പ്രതിപക്ഷത്തി​ൻെറ രാഷ്​ട്രീയ എതിർപ്പുണ്ടെങ്കിലും കിഫ്​ബി കേരളത്തി​ൻെറ മുഖച്ഛായ മാറ്റുകയാണെന്ന്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2021ലെ കേരള ധനകാര്യ ബില്ലുകള്‍, സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക്​ അയക്കുന്ന ചർച്ചക്ക്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. കോവിഡ്​ മഹാമാരി വരുത്തിയ അത്യപൂർവ സാഹചര്യത്തിലൂടെയാണ്​ നാട്​ കടന്നുപോകുന്നത്​. എങ്കിലും രാജ്യത്തിനുതന്നെ മാതൃകയായ പല പദ്ധതികളും വിജയകരമായി പൂർത്തിയാക്കുകയും മുന്നോട്ടുപോവുകയുമാണ്​. ആഗോള-ഉദാരീകരണ നയങ്ങളെയും വിദേശവായ്​പകൾ സ്വീകരിക്കുന്ന കാര്യത്തിലുമടക്കം എതിർപ്പ്​ പ്രകടിപ്പിച്ചിട്ടുണ്ട്​. എന്നാൽ നാടി​ൻെറ പൊതുവികസനത്തിന്​ എ.ഡി.ബി, ലോകബാങ്ക്​ വായ്​പകൾ സ്വീകരിക്കുന്നതിന്​ അനുകൂല നിലപാടും സ്വീകരിച്ചു. മസാലബോണ്ടുവഴി കുറഞ്ഞ പലിശക്കാണ്​ അത്​ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മസാലബോണ്ടിന്​ കൊടുത്ത പലിശയെക്കാളും കുറഞ്ഞ നിരക്കിൽ പണം കിട്ടുമായിരുന്നിട്ടും അമിത പലിശക്കെടുത്തത്​ അധികബാധ്യതയായെന്ന്​ രമേശ്​ ചെന്നിത്തല കുറ്റപ്പെടുത്തി. പദ്ധതികൾ ആരംഭിക്കും മുമ്പ്​ പണം തിരിച്ചടക്കേണ്ട സാഹചര്യമാണ്​ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കിഫ്​ബിക്കായി ​െചലവിടുന്ന പണം സുരക്ഷിതമെന്നാണ്​ ഇതുസംബന്ധിച്ച്​ ധനമന്ത്രി മറുപടി നൽകിയത്​. ആർ.ബി.െഎ നിയമാവലിപ്രകാരം ആറ്​ ശതമാനം പലിശക്ക്​ വായ്​പ കിട്ടുന്ന സാഹചര്യം ഇല്ലാതാക്കി 10.15 ശതമാനത്തിന്​ പുറത്തുപോയി വായ്​പയെടുത്തത്​ വീഴ്​ചയെന്ന്​ പ്രതിപക്ഷനേതാവ്​ വി.ഡി. സതീശനും കുറ്റപ്പെടുത്തി. മൂലധന നിക്ഷേപത്തിൽ ഗണ്യമായ മാറ്റം- ധനമന്ത്രി തിരുവനന്തപുരം: കടമെടുക്കുന്ന പണം മൂലധന ചെലവിനായി വിനിയോഗിക്കുന്നതിൽ ഗണ്യമായ മാറ്റത്തിന്‌ കഴിഞ്ഞവർഷങ്ങളിൽ കഴിഞ്ഞതായി മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. യു.ഡി.എഫ്‌ സർക്കാർ അഞ്ചുവർഷത്തിനിടെ 78,697 കോടി രൂപ കടമെടുത്തു. 29,457 കോടി രൂപ ചെലവാക്കി (37 ശതമാനം). എൽ.ഡി.എഫ്‌ സർക്കാർ അഞ്ചുവർഷത്തിനിടെ 1,31,093 കോടി രൂപ കട​െമടുത്തു. 63,938 കോടി രൂപ മൂലധന നിക്ഷേപമായി. 49 ശതമാനമാണിത്​. ഇത്​ സാധ്യമാക്കിയത്‌ കിഫ്‌ബി ഉൾപ്പെടെയുള്ള വികസന ഏജൻസികളുടെ സ്വീകാര്യത ഉയർത്താനായതിലൂടെയാണെന്ന്‌ ധനബില്ലുകളുടെ ചർച്ചക്ക്​ മന്ത്രി മറുപടി നൽകി. നികുതി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി 2462 കോടി രൂപയുടെ കുടിശ്ശിക തീർപ്പാക്കാനായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.