ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിധിയില്‍ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം -കെ.സി.സി ക്ലര്‍ജി കമീഷന്‍

വെള്ളറട: ഹൈകോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരുസമുദായത്തിനും നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്​ടപ്പെടാതെ ന്യൂനപക്ഷ വിദ്യാർഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തെ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ക്ലര്‍ജി കമീഷന്‍ സ്വാഗതംചെയ്തു. വിവിധ വിഭാഗങ്ങളിലുള്ളവരുടെ അവകാശം നഷ്​ടപ്പെടാതെ എല്ലാവര്‍ക്കും നീതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മാതൃകപരമാണ്. ക്ലര്‍ജി കമീഷന്‍ നിരവധി നാളുകളായി ഉന്നയിക്കുകയും കാസർകോട്​ മുതല്‍ തിരുവനന്തപുരം വരെ വിവിധ സമരപരിപാടികള്‍ സംഘടിപ്പിച്ച് ആവശ്യപ്പെടുകയും ചെയ്ത ഒരു പ്രശ്‌നത്തിന് ഇതോടെ പരിഹാരമായെന്നും ദലിത് ക്രൈസ്തവര്‍ക്ക് നഷ്​ടമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ അടിയന്തര നടപടികള്‍ സര്‍ക്കാറി​ൻെറ ഭാഗത്തുനിന്ന്​ ഉണ്ടാകണമെന്നും കെ.സി.സി പ്രസിഡൻറ്​ ബിഷപ് ഡോ. ഉമ്മന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറര്‍ റവ എല്‍.റ്റി പവിത്ര സിംഗ്, ക്ലര്‍ജി കമീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് കരിക്കം, ജനറല്‍ കണ്‍വീനര്‍ റവ എ.ആര്‍. നോബിള്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.