മന്ത്രി ശശീന്ദ്രൻ രാജിവെക്കണം ^ജബീന ഇർഷാദ്

മന്ത്രി ശശീന്ദ്രൻ രാജിവെക്കണം -ജബീന ഇർഷാദ് തിരുവനന്തപുരം: സ്ത്രീ പീഡനക്കേസ് ഒതുക്കിത്തീർക്കണമെന്നാവശ്യപ്പെട്ട മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കണമെന്ന് വിമൻ ജസ്​റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് നേരെയുള്ള കൈയേറ്റങ്ങൾ വർധിക്കുകയും സർക്കാറിനെതിരെ വ്യാപക പ്രതിഷേധമുയരുകയുമൊക്കെ ചെയ്യുന്ന സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തിരിക്കുന്ന ആൾ തന്നെ ഈ രീതിയിൽ ഇടപെടുന്നത് നീചമാണ്. അന്വേഷണം നടത്തി മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും ജബീന ഇർഷാദ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.