ബലിപെരുന്നാളിന്​ 'വെർച്വൽ സന്ദർശനം' നിറംപകരും

തിരുവനന്തപുരം: ത്യാഗത്തിൻെറയും സഹനത്തിൻെറയും ഉൗഷ്മളസ്​മൃതികൾ പുതുക്കി വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നു. നിയന്ത്രണങ്ങളും വിലക്കുകളും പതിവ് ആഘോഷങ്ങളെ പരിമിതപ്പെടുത്തുമെങ്കിലും പെരുന്നാൾ സന്തോഷത്തിന്​ ഒട്ടും കുറവില്ല. ആശങ്കകൾക്കിടയിലാണെങ്കിലും സ്നേഹം പൂത്തുലയുന്ന, ആഹ്ലാദം അലതല്ലുന്ന സന്തോഷപ്പെരുന്നാളിലേക്കാണ് നാടും മനസ്സുകളും. അതുകൊണ്ട് തന്നെ ഒത്തുകൂടലുകളില്ലെങ്കിലും അകമഴിഞ്ഞ സഹായങ്ങളുടെ ആഘോഷദിനങ്ങൾ കൂടിയാകും ഇൗ പെരുന്നാൾ. അക്ഷരാർഥത്തിൽ കരുതലിൻെറ പെരുന്നാൾ കൂടിയാണ് ഇത്തവണ കടന്നുപോകുന്നത്. നേരിട്ടുള്ള ഒത്തുചേരലുകൾക്ക് നിലവിലെ സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിലും സൗഹൃദ പുതുക്കലിനും മാനസികമായ കൂടിച്ചേരലുകൾക്കും ബദൽ സംവിധാനങ്ങൾ സജ്ജമാണ്. വിഡിയോ കോൺഫറൻസുകൾ ഗൗരവമേറിയ ചർച്ചകൾക്ക് മാത്രമല്ല, ഉൗഷ്മളമായ സൗഹൃദക്കൂട്ടായ്മകൾക്ക് തണലും പച്ചപ്പുമൊരുക്കും. ഇതിനുള്ള തയാറെടുപ്പുകളാണ് എല്ലായിടത്തും. കുടുംബ-ബന്ധു-സുഹൃദ്​ സന്ദർശനങ്ങൾ സാധ്യമല്ലാതെ വിഷമിക്കുന്നവർക്ക് വെർച്വൽ സന്ദർശനങ്ങളാണ് ഇക്കുറി ആശ്രയം. പതിവ് യാത്രകൾ അധികവും ഇക്കുറിയുണ്ടാകില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.