ബലിപെരുന്നാൾ നൽകുന്നത് ത്യാഗത്തി​െൻറ പാഠം

ബലിപെരുന്നാൾ നൽകുന്നത് ത്യാഗത്തി​ൻെറ പാഠം തിരുവനന്തപുരം: ബലിപെരുന്നാൾ ലോകത്തിന്​ നൽകുന്നത്​ സമാധാനത്തി​ൻെറയും സമർപ്പണത്തി​ൻെറയും സന്ദേശമാണെന്ന് മദ്​റസ അധ്യാപക സഹായ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പള്ളിക്കൽ നിസാമുദീൻ മൗലവിയും സമിതി പ്രസിഡൻറ്​ നാസറുദീൻ മന്നാനിയും പ്രസ്താവനയിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ വർക്കല നരിക്കൽമുക്ക് സ്​റ്റേറ്റ് കമ്മിറ്റി ഓഫിസിലും പൂവച്ചൽ പള്ളിവേട്ട ജമാഅത്തിലും നടന്ന ബലിപെരുന്നാൾ സന്ദേശസമ്മേളനത്തിൽ നിർധനരായ മദ്​റസ അധ്യാപകർക്ക്​ ധന സഹായ വിതരണം നടന്നു. വർക്കല നരിക്കൽമുക്കിൽ നടന്ന പെരുന്നാൾ ധന സഹായ വിതരണം അഡ്വ.വി ജോയ് എം.എൽ.എ ഉദ്​ഘാടനം ചെയ്തു. നജീബ് റഷാദി, പാവല്ല ആദ്യക്ഷത വഹിച്ചു. പൂവച്ചൽ പള്ളിവേട്ട ജമാഅത്തിൽ നടന്ന ധനസഹായ വിതരണം സംസ്ഥാന കോഓഡിനേറ്റർ അനസ് പേഴുംമൂട് നിർവഹിച്ചു. ചീഫ് ഇമാം കടയ്​ക്കൽ ഷിഹാബുദീൻ മൗലവി പെരുന്നാൾ സന്ദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.