കുടുംബശ്രീ കേരള ചിക്ക​ൻ രണ്ടാം കേന്ദ്രം വെഞ്ഞാറമൂട്ടിൽ തുടങ്ങി

തിരുവനന്തപുരം: കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂട്ടിൽ പുല്ലൻപാറ പഞ്ചായത്തിൽ ജില്ലയിലെ രണ്ടാമത്തെ വിപണനകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ വിപണനകേന്ദ്രം വാമനപുരം ബ്ലോക്കിലെ നെല്ലനാട് കഴിഞ്ഞ മാസം തുടങ്ങി. ഇറച്ചിക്കോഴി വിലവർധനക്ക്​ പരിഹാരം കാണാനും നാട്ടിൽ തന്നെ ഉൽപാദിപ്പിക്കുന്ന സുരക്ഷിത ഇറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനുമാണ് കേരള ചിക്കൻ പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനമൊട്ടാകെ 560 ഫാമുകളും 280 വിപണനകേന്ദ്രങ്ങളും തുടങ്ങുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഡി.കെ. മുരളി എം.എൽ.എ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ തിരുവനന്തപുരം ജില്ല മിഷൻ കോഓഡിനേറ്റർ കെ.ആർ. ഷൈജു അധ്യക്ഷത വഹിച്ചു. D.K Murali MLA inaugurates Kerala Chicken outlet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.