Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2021 12:10 AM GMT Updated On
date_range 15 Jun 2021 12:10 AM GMTകുടുംബശ്രീ കേരള ചിക്കൻ രണ്ടാം കേന്ദ്രം വെഞ്ഞാറമൂട്ടിൽ തുടങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂട്ടിൽ പുല്ലൻപാറ പഞ്ചായത്തിൽ ജില്ലയിലെ രണ്ടാമത്തെ വിപണനകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ വിപണനകേന്ദ്രം വാമനപുരം ബ്ലോക്കിലെ നെല്ലനാട് കഴിഞ്ഞ മാസം തുടങ്ങി. ഇറച്ചിക്കോഴി വിലവർധനക്ക് പരിഹാരം കാണാനും നാട്ടിൽ തന്നെ ഉൽപാദിപ്പിക്കുന്ന സുരക്ഷിത ഇറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനുമാണ് കേരള ചിക്കൻ പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനമൊട്ടാകെ 560 ഫാമുകളും 280 വിപണനകേന്ദ്രങ്ങളും തുടങ്ങുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഡി.കെ. മുരളി എം.എൽ.എ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ തിരുവനന്തപുരം ജില്ല മിഷൻ കോഓഡിനേറ്റർ കെ.ആർ. ഷൈജു അധ്യക്ഷത വഹിച്ചു. D.K Murali MLA inaugurates Kerala Chicken outlet
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story