ബാർ ലൈസൻസ്​ അനുവദിക്കണമെന്ന ആവശ്യവുമായി സിവിൽ സർവിസ്​ ഒാഫിസേഴ്​സ്​

തിരുവനന്തപുരം: ഇളവുകളോടെ ബാർ ലൈസന്‍സിന് അനുമതി തേടി സിവില്‍ സര്‍വിസ് ഓഫിസേഴ്​സ്​ ഇൻസ്​റ്റിറ്റ്യൂട്ട്​. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരുൾ​െപ്പടെ അംഗങ്ങളായ സിവില്‍ സര്‍വിസ് ഓഫിസേഴ്​സ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ തിരുവനന്തപുരം ഗോൾഫ് ​ലിങ്ക്​സ്​ റോഡിലാണ്​ പ്രവർത്തിക്കുന്നത്​​. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഇതി​ൻെറ ഭരണസമിതിയാണ് സർക്കാറിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. കുറഞ്ഞ ലൈസന്‍സ് ഫീസ് ഈടാക്കി ക്ലബ് ലൈസന്‍സ് നല്‍കാൻ സാധിക്കുമെന്നും മുമ്പ്​ ഇത്തരത്തിൽ സംസ്ഥാനത്ത്​ ഇളവ്​ നൽകിയിട്ടുണ്ടെന്നും​ എക്സൈസ് കമീഷണറും സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്​. മുതിർന്ന സിവിൽ സർവിസ്​ ഉദ്യോഗസ്ഥർക്ക്​ ബാറുകളിലോ മറ്റ്​ പൊതുസ്ഥലങ്ങളിലോ പോയി മദ്യപിക്കുന്നതിനുൾപ്പെടെ പൊതുചട്ട പ്രകാരം ചില നിയന്ത്രണങ്ങളുണ്ട്​. ആ സാഹചര്യത്തിലാണ്​ സ്വസ്ഥമായി മദ്യപിക്കാൻ ഇൗ സ്ഥാപനത്തിന്​ ബാർ ലൈസൻസ്​ ലഭ്യമാക്കണമെന്ന ആവശ്യം​. നിലവിൽ ബാർ ലൈസൻസിന്​ വൻതുകയാണ്​ അടയ്​ക്കേണ്ടത്​. അതിൽ ഇളവ്​ നൽകി ലഭ്യമാക്കണമെന്ന ആവശ്യമാണ്​ ഉന്നയിക്കപ്പെട്ടിട്ടുള്ളത്​. കൊച്ചിയിൽ മറൈൻ ഉദ്യോഗസ്ഥർക്ക്​ ഇത്തരത്തിൽ ഇളവ്​ നൽകി ബാർ ലൈസൻസ്​ ലഭ്യമാക്കിയിട്ടുണ്ടെന്ന്​ ചൂണ്ടിക്കാട്ടുന്നു. ശിപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്​. ഇളവുകൾ നൽകി ബാർ ലൈസൻസ്​ നൽകുകയാണെങ്കിൽ അതിന്​ അബ്​കാരി ചട്ടത്തിലുൾപ്പെടെ ​േഭദഗതി വേണം. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.