ബി.ജെ.പി പ്രതിഷേധജ്വാല സംഘടിപ്പിച്ചു

*ജനാധിപത്യം അട്ടിമറിക്കുന്നതിൽ പിണറായി മമതയുമായി മത്സരിക്കുന്നു -സുരേന്ദ്രൻ തിരുവനന്തപുരം: നേതാക്കളെയും കുടുംബത്തെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മി​ൻെറയും നീക്കങ്ങൾക്കെതിരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ രാവിലെ 11ന്​ സമരം സംഘടിപ്പിച്ചെന്ന്​ നേതാക്കൾ അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പന്തംകൊളുത്തിയും പ്ലക്കാർഡുകളേന്തിയും ആയിരക്കണക്കിന് പ്രവർത്തകർ പങ്കാളികളായി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഓൺലൈനിൽ തൃശൂരിലെ പ്രതിഷേധത്തെ അഭിസംബോധന ചെയ്തു. അഴിമതിക്കെതിരെ പോരാടാൻ ബി.ജെ.പിക്ക് മാത്രമേ ശേഷിയുള്ളൂവെന്നതുകൊണ്ടാണ് രണ്ടാം പിണറായി സർക്കാർ ബി.ജെ.പിക്കെതിരെ ആക്രമണം നടത്തുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന കാര്യത്തിൽ പിണറായി മമത ബാനർജിയുമായി മത്സരിക്കുകയാണ്. കള്ളക്കേസെടുത്ത് ബി.ജെ.പിയെ തകർക്കാമെന്നാണ് പിണറായി കരുതുന്നത്. പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രസീദ ആരോപണമുന്നയിച്ചത്​. ഇതുസംബന്ധിച്ച ത​ൻെറ ആരോപണം നിഷേധിക്കാൻ ജയരാജൻ തയാറായിട്ടില്ല. കേസ് തെളിയിക്കാനാണെങ്കിൽ അതിന് അധികാരമുള്ള ഏജൻസിയെ ഏൽപി​േക്കണ്ടെയെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ കോഴിക്കോട്ട്​ പരിപാടി ഉദ്ഘാടനം ചെയ്തു. കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ജില്ല പ്രസിഡൻറ്​ വി.വി. രാജേഷ് എന്നിവർ സെക്ര​േട്ടറിയറ്റിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.