*ജനാധിപത്യം അട്ടിമറിക്കുന്നതിൽ പിണറായി മമതയുമായി മത്സരിക്കുന്നു -സുരേന്ദ്രൻ തിരുവനന്തപുരം: നേതാക്കളെയും കുടുംബത്തെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിൻെറയും നീക്കങ്ങൾക്കെതിരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ രാവിലെ 11ന് സമരം സംഘടിപ്പിച്ചെന്ന് നേതാക്കൾ അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പന്തംകൊളുത്തിയും പ്ലക്കാർഡുകളേന്തിയും ആയിരക്കണക്കിന് പ്രവർത്തകർ പങ്കാളികളായി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഓൺലൈനിൽ തൃശൂരിലെ പ്രതിഷേധത്തെ അഭിസംബോധന ചെയ്തു. അഴിമതിക്കെതിരെ പോരാടാൻ ബി.ജെ.പിക്ക് മാത്രമേ ശേഷിയുള്ളൂവെന്നതുകൊണ്ടാണ് രണ്ടാം പിണറായി സർക്കാർ ബി.ജെ.പിക്കെതിരെ ആക്രമണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന കാര്യത്തിൽ പിണറായി മമത ബാനർജിയുമായി മത്സരിക്കുകയാണ്. കള്ളക്കേസെടുത്ത് ബി.ജെ.പിയെ തകർക്കാമെന്നാണ് പിണറായി കരുതുന്നത്. പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രസീദ ആരോപണമുന്നയിച്ചത്. ഇതുസംബന്ധിച്ച തൻെറ ആരോപണം നിഷേധിക്കാൻ ജയരാജൻ തയാറായിട്ടില്ല. കേസ് തെളിയിക്കാനാണെങ്കിൽ അതിന് അധികാരമുള്ള ഏജൻസിയെ ഏൽപിേക്കണ്ടെയെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ കോഴിക്കോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ജില്ല പ്രസിഡൻറ് വി.വി. രാജേഷ് എന്നിവർ സെക്രേട്ടറിയറ്റിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2021 11:59 PM GMT Updated On
date_range 2021-06-11T05:29:43+05:30ബി.ജെ.പി പ്രതിഷേധജ്വാല സംഘടിപ്പിച്ചു
text_fieldsNext Story