കെ.എസ്.ഇ.ബിയുടെ ജലസംഭരണികൾ തുറന്നുവിടേണ്ട സാഹചര്യമില്ലെന്ന്​ വിലയിരുത്തൽ

തിര​ുവനന്തപുരം: കെ.എസ്.ഇ.ബി ലിമിറ്റഡി​ൻെറ അധീനതയിലുള്ള അണക്കെട്ടുകളുടെ കാലവർഷ മുന്നൊരുക്ക നടപടികൾ തിങ്കളാഴ്​ച പവർ സെക്രട്ടറി ഡോ. അശോകും കെ.സ്.ഇ.ബി.എൽ ചെയർമാൻ എൻ.എസ്. പിള്ളയും ഓൺലൈനായി ചേർന്ന യോഗത്തിൽ വിലയിരുത്തി. പതിവിൽ കവിഞ്ഞ വേനൽ മഴ ലഭിച്ചതിനാൽ ജലസംഭരണികളിൽ സാധാരണയിൽ കൂടുതൽ ജലം ഉണ്ടെങ്കിലും കേന്ദ്ര കാലാവസ്ഥവകുപ്പ് പ്രവചിച്ച 104 ശതമാനം വരെയുള്ള മഴയാണ് ഇനി ഉണ്ടാകുന്നതെങ്കിൽ കെ.എസ്.ഇ.ബിയുടെ ജലസംഭരണികൾ ഒന്നും തന്നെ തുറന്നുവിടേണ്ടിവരില്ലെന്ന് യോഗം വിലയിരുത്തി. എന്നാൽ 2018, 2019 വർഷങ്ങളിലെപ്പോലെ, ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന അതിതീവ്രമഴ ഉണ്ടാകുന്ന സവിശേഷസാഹചര്യം ഉരുത്തിരിഞ്ഞാൽ നിയന്ത്രിത അളവിൽ മാത്രം ജലം തുറന്ന് വിടാനും തീരുമാനിച്ചു. അടിയന്തര ഘട്ട കർമപദ്ധതി, ഓപറേഷൻ ആൻഡ്​ മെയിൻറനൻസ് മാനുവൽ തുടങ്ങി അണക്കെട്ടുസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോകോളുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തുകയുണ്ടായി. പൊതുജനം ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല എന്നും കെ.എസ്.ഇ.ബി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.