മെഡിക്കൽ ഓക്സിജൻ സംഭരണം ആരംഭിച്ചു

തിരുവനന്തപുരം: ജില്ലയിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ മെഡിക്കൽ ഓക്സിജൻ സംഭരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിമൻസ് കോളജ് ഓഡിറ്റോറിയത്തിൽ ഒാക്​സിജൻ സിലിണ്ടർ സ്​റ്റോക്ക് റൂം സജ്ജമാക്കി. ആരോഗ്യ കേന്ദ്രങ്ങളിലും സി.എഫ്.എൽ.ടി.സികൾ അടക്കം ചികിത്സാ കേന്ദ്രങ്ങളിലും ഓക്സിജൻ സുഗമമായി ലഭിക്കുന്നുണ്ടെന്ന്​ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥതല കമ്മിറ്റി രൂപവത്​കരിച്ചു. സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കണമെന്ന്​ നിർദേശം നൽകിയിരുന്നു. ഇപ്പോഴും കിടക്കകൾ സജ്ജമാക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.