വിഷു ആഘോഷിച്ചു

തിരുവനന്തപുരം: സമൃദ്ധിയുടെയും ​െഎശ്വര്യത്തി​​ൻെറയും സന്ദേശവുമായി ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിച്ചു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വിഷുക്കണികളും ഒരുക്കിയിരുന്നു. അത്​ ദർശിക്കുന്നതിന്​ ആരാധനാലയങ്ങളിൽ വലിയ തിരക്കാണ്​ അനുഭവപ്പെട്ടതും. കോവിഡ്​ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലും അതെല്ലാം അവഗണിച്ചാണ്​ വിഷു ആഘോഷിച്ചത്​. വിഷുക്കണി, സദ്യ എന്നിവ ഒരുക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങുന്നതിന്​ കഴിഞ്ഞദിവസം വിപണിയിൽ നല്ല തിരക്കാണ്​ അനുഭവപ്പെട്ടത്​. പലരും വീടുകളിൽ വിഷുസദ്യ ഒരുക്കിയ​പ്പോൾ മറ്റ്​ ചിലർ ഹോട്ടലുകളെ ആശ്രയിച്ചു​. സദ്യക്കായി പ്രത്യേക പാക്കേജുകളും ഹോട്ടലുകൾ ഒരുക്കിയിരുന്നു. കേരളത്തിന്​ പുറത്തും വിദേശത്തുമുള്ള മലയാളികളും വിഷു ആഘോഷിച്ചു. തിരുവനന്തപുരത്ത്​ പത്മനാഭസ്വാമി ക്ഷേത്രം, ശ്രീകണ്​ഠേശ്വരം, ആറ്റുകാൽ ഉൾപ്പെടെ ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശിക്കാനും കൈനീട്ടം വാങ്ങാനുമായി ഭക്​തരുടെ വലിയ തിരക്കാണ്​ അനുഭവപ്പെട്ടത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.