പാതയോരത്ത്​ മാലിന്യം തള്ളുന്നു; പൊറുതിമുട്ടി നാട്ടുകാർ

​തിരുവനന്തപുരം: കവടിയാർ ടെന്നിസ്​ ക്ലബ്​ എൻക്ലേവിൽനിന്ന്​ ഭഗവതി നഗറിലേക്ക്​ പോകുന്ന വഴിവക്കിൽ മാലിന്യം തള്ളുന്നത്​ പരിസരവാസികൾക്കും കാൽനടക്കാർക്കും ബുദ്ധിമുട്ടാകുന്നു. ഇതുമൂലം പരിസരത്ത്​ തെരുവുനായ​ ശല്യം രൂക്ഷമാണ്​. കോർപറേഷൻ മുൻ കൗൺസിലർമാരും നിലവിലെ കൗൺസിലറും ഏറെ​ വി.​െഎ.പികളും താമസിക്കുന്ന പ്രദേശമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന്​ ആക്ഷേപമുണ്ട്​. പ്രഭാത സവാരിക്കിറങ്ങുന്നവരെ തെരുവുനായ്​ക്കൾ ആക്രമിക്കുന്നതും പതിവാണെന്ന്​ നാട്ടുകാർ പറയുന്നു​. തെരഞ്ഞെട​ുപ്പ്​ കാലമായിരുന്നതിനാൽ നഗരത്തിൽ പലയിടത്തും മാലിന്യനീക്കം കാര്യക്ഷമമായിരുന്നില്ല. ഇൗ സാഹചര്യം മുതലെടുത്താണ്​ നഗരത്തി​ൻെറ മുക്കിലും മൂലയിലു​ം മാലിന്യം തള്ളുന്നത്​. മഴ ശക്തമായതോടെ മാലിന്യം റോഡിലേക്ക്​ ഒലിച്ചിറങ്ങി ആരോഗ്യപ്രശ്​നങ്ങൾക്കും കാരണമാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.