കർഷക ഐക്യദാർഢ്യ ധർണ

ആറ്റിങ്ങൽ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ സേവാദൾ മുദാക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊരുപൊയ്ക പോസ്​റ്റ്​ ഓഫിസ് ധർണ നടത്തി. സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. ജെ. സ്​റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ആറ്റിങ്ങൽ ജോസ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പാലാംകോണം ജമാൽ, ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡൻറ്​ എം. താഹിർ, മഹിള സേവാദൾ സംസ്ഥാന ജനറൽസെക്രട്ടറി ഉഷാ സ്​റ്റീഫൻസൺ, വക്കം സുധ, അനീഷ് വിജയൻ, ജി.സി. ലിഷു എന്നിവർ സംസാരിച്ചു. സീ​െറ്റാഴിവ് ആറ്റിങ്ങൽ: കല്ലമ്പലം കെ.ടി.സി.ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.കോം, എം.എ (ഇക്കണോമിക്സ്), എം.എ (ഇംഗ്ലീഷ്) കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9188101036

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.