അച്ചടി വകുപ്പുഡയറക്ടറെ മാറ്റി നിർത്തണം- ബെന്നി ബഹനാൻ എം.പി

തിരുവനന്തപുരം: ഉത്തരവുകളിലെ അപാകത പരിഹരികരിക്കണമെന്നാവശ്യപ്പെട്ട് യൂനിയൻ നേതാക്കളെ അസഭ്യം പറഞ്ഞ അച്ചടി വകുപ്പുഡയറക്ടറെ സർവിസിൽനിന്ന് മാറ്റി നിർത്തണമെന്ന്​ കേരള ഗവ. പ്രസസ് വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്​ ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു. യൂനിയൻ നടത്തി വരുന്ന അനിശ്ചിതകാല പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ലാസ്​റ്റ്​ ഗ്രേഡ്​ ജീവനക്കാർക്കും മെഷീൻ വിഭാഗം ജീവനക്കാർക്കും അർഹതപ്പെട്ട സ്ഥാനക്കയറ്റം നിഷേധിക്കുന്നതും ജീവനക്കാരെ തമ്മിലടിപ്പിക്കുന്നതുമായ സമീപനത്തി​െനതിരെ യൂനിയൻ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിൻസൻെറ്​ എം.എൽ.എ, പി.എ. സലിം, കാട്ടാക്കട മോഹനൻ, ഷാജി കുര്യൻ, കരമന അനിൽ, വെമ്പായം അനിൽ, ബി. രഞ്ജിത്, ജി. അഭിലാഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.