തിരുവനന്തപുരം: ഉത്തരവുകളിലെ അപാകത പരിഹരികരിക്കണമെന്നാവശ്യപ്പെട്ട് യൂനിയൻ നേതാക്കളെ അസഭ്യം പറഞ്ഞ അച്ചടി വകുപ്പുഡയറക്ടറെ സർവിസിൽനിന്ന് മാറ്റി നിർത്തണമെന്ന് കേരള ഗവ. പ്രസസ് വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു. യൂനിയൻ നടത്തി വരുന്ന അനിശ്ചിതകാല പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും മെഷീൻ വിഭാഗം ജീവനക്കാർക്കും അർഹതപ്പെട്ട സ്ഥാനക്കയറ്റം നിഷേധിക്കുന്നതും ജീവനക്കാരെ തമ്മിലടിപ്പിക്കുന്നതുമായ സമീപനത്തിെനതിരെ യൂനിയൻ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിൻസൻെറ് എം.എൽ.എ, പി.എ. സലിം, കാട്ടാക്കട മോഹനൻ, ഷാജി കുര്യൻ, കരമന അനിൽ, വെമ്പായം അനിൽ, ബി. രഞ്ജിത്, ജി. അഭിലാഷ് എന്നിവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:00 AM GMT Updated On
date_range 2021-01-13T05:30:51+05:30അച്ചടി വകുപ്പുഡയറക്ടറെ മാറ്റി നിർത്തണം- ബെന്നി ബഹനാൻ എം.പി
text_fieldsNext Story