കുടിയിറക്കപ്പെട്ട ആദിവാസികൾ അഭയാർഥികളായെന്ന്​ എ.ജി റിപ്പോർട്ട്​

തിരുവനന്തപുരം: കടുവ സങ്കേതത്തിനായി വയനാട്ടിൽ വനത്തിൽനിന്ന് കുടിയിറക്കപ്പെട്ട ആദിവാസികൾ അഭയാർഥികളായെന്ന് ഒാഡിറ്റർ ജനറലി​ൻെറ റിപ്പോർട്ട്. വയനാട്ടിലെ കടുവ സങ്കേതത്തിനായാണ്​ ആദിവാസികളെ കുടിയിറക്കിയ​ത്. വനത്തെ ആശ്രയിച്ച് ജീവിക്കുന്ന പ്രാക്തന ഗോത്രവർഗമായ കാട്ടുനായ്ക വിഭാഗത്തെയാണ് കുടിയിറക്കിയത്. കുടിയിറക്കപ്പെട്ട ആദിവാസികൾ ഭൂരഹിതരായതിനാൽ അഭയാർഥികളായി അലയു​െന്നന്നാണ് ഓഡിറ്റ് നിരീക്ഷിച്ചത്. 10 ലക്ഷത്തി​ൻെറ പുനരധിവാസ പദ്ധതിയിൽ അവർക്ക് ലഭിച്ചത് വാസയോഗ്യമല്ലാത്ത ഭൂമിയാണ്. അവിടെ അവർക്ക് താമസിക്കാൻ കഴിഞ്ഞില്ല. ആദിവാസികളെ വേട്ടക്കാരിൽനിന്ന് സംരക്ഷിക്കാൻ ഫലപ്രദമായ ഇടപെടൽ പ്രോജക്ട് ഓഫിസോ മറ്റ് സർക്കാർ സംവിധാനമോ സ്വീകരിച്ചില്ലെന്നാണ് ഓഡിറ്റ് കണ്ടെത്തിയത്. പുനരധിവസിപ്പിച്ച ഗുണഭോക്താക്കൾക്ക് അവരുടെ വനാവകാശങ്ങൾ, അതായത് വന ഉൽപന്നങ്ങൾ ശേഖരിക്കുന്നതിനും ആവാസവ്യവസ്ഥ നിലനിർത്തുന്നതിനുമുള്ള അവകാശമുണ്ട്. എന്നാൽ, അവരുടെ വനാവകാശം നിഷേധിച്ചു, കുടിയിറക്കപ്പെടുന്ന ആദിവാസികളുടെ എണ്ണം പട്ടികവർഗവകുപ്പ് രേഖപ്പെടുത്തിയിട്ടില്ല, ആദിവാസി പുനരധിവാസ മിഷനിൽനിന്ന് വനംവകുപ്പിന് വായ്പ നൽകിയ 7.4 കോടി രൂപ ഇതുവരെ ഐ.ടി.ഡി.പി വയനാട് പ്രോജക്ട് ഓഫിസറുടെ അക്കൗണ്ടിലേക്ക് ലഭിച്ചിട്ടില്ല, പുനരധിവാസത്തിനായി വാങ്ങിയ ഭൂമിയുടെ വിശദാംശങ്ങൾ സ്ഥലം, മാപ്പ്, ഭൂമിയുടെ ആധാരത്തി​ൻെറ പകർപ്പ് എന്നിവ പ്രോജക്ട് ഓഫിസിൽ ലഭ്യമല്ല, പുനരധിവസിപ്പിച്ച ആദിവാസികളുടെ ജീവിതസാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിന് പ്രോജക്ട് ഓഫിസ് ഫലപ്രദമായി ഇടപെട്ടില്ല തുടങ്ങിയ നിരീക്ഷണങ്ങളും എ.ജി നടത്തുന്നു. ആധുനിക കാലത്തും സംസ്ഥാനത്തെ ആദിവാസികൾ സർക്കാർ പദ്ധതികളുടെ ഇരകളായി മാറുന്നതി​ൻെറ നേർസാക്ഷ്യമാണ് എ.ജിയുടെ റിപ്പോർട്ട്. ആർ. സുനിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.