സിദ്ദീഖ് കാപ്പ​െൻറ മോചനം: മുഖ്യമന്ത്രി ഇടപെടണം -വിമൻ ജസ്​റ്റിസ് മൂവ്മെ​ൻറ്​

സിദ്ദീഖ് കാപ്പ​ൻെറ മോചനം: മുഖ്യമന്ത്രി ഇടപെടണം -വിമൻ ജസ്​റ്റിസ് മൂവ്മെ​ൻറ്​ തിരുവനന്തപുരം: ഹാഥറസ് ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അറസ്​റ്റ്​ ചെയ്ത് അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്ന നടപടി മനുഷ്യത്വരഹിതമാണെന്നും അദ്ദേഹത്തെ മോചിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും വിമൻ ജസ്​റ്റിസ് സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം ആവശ്യപ്പെട്ടു. സിദ്ദീഖ് കാപ്പ​ൻെറ കുടുംബം നടത്തിയ സെക്ര​േട്ടറിയറ്റ് ധർണയിൽ മുംതാസ് ബീഗം അഭിവാദ്യമർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.