ചെങ്കല്‍ പഞ്ചായത്ത്​: ആര്‍. ഗിരിജ പ്രസിഡൻറാവും

പാറശ്ശാല: ചെങ്കല്‍ പഞ്ചായത്തില്‍ ആര്‍. ഗിരിജ പ്രസിഡൻറും​ കെ. അജിത്കുമാര്‍ വൈസ്​ പ്രസിഡൻറും ആകുമെന്ന് സൂചന. നിലവിലെ കോണ്‍ഗ്രസ് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സണും മുന്‍ ചെങ്കല്‍ പഞ്ചായത്തിലെ വാര്‍ഡ് അംഗവുമായ ആര്‍. ഗിരിജ, ആറയൂര്‍ കിഴക്ക് വാര്‍ഡില്‍ നിന്നും കെ. അജിത്കുമാര്‍ കൊച്ചോട്ടുകോണം വാര്‍ഡില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്​. 13 സീറ്റുകള്‍ നേടിയ കോൺഗ്രസാണ്​ വലിയ ഒറ്റക്കക്ഷി. സി.പി.എം -അഞ്ച്​, സി.പി.ഐ -ഒന്ന്​, കോണ്‍. വിമതര്‍ -രണ്ട്​ എന്നിങ്ങനെയാണ് കക്ഷിനില. 2015ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -ഒമ്പത്​, സി.പിഎം-എട്ട്​ , ബി.ജെ.പി രണ്ട്​, സ്വതന്ത്രര്‍ -രണ്ട്​ എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്രരുടെ പിന്തുണയോടെ എല്‍.ഡി.എഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. നിലവിലെ സി.പി.എം പ്രസിഡൻറിനെ പാര്‍ട്ടി സീറ്റു കൊടുക്കാതെ പുറത്താക്കിയത് സി.പി.എമ്മിൽ വിമതശല്യത്തിന്​ കാരണമായി. ഏഴോളം സി.പി.എം വിമതര്‍ മത്സരിച്ച പഞ്ചായത്തില്‍ സി.പി.ഐ-ഒന്ന്​, സി.പി.എം-അഞ്ച്​ എന്നിങ്ങനെ ഒതുങ്ങേണ്ടിവന്നു. കോണ്‍ഗ്രസില്‍ നിന്നും സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് വാര്‍ഡുകളില്‍ മത്സരിച്ച വിമതരും തെരഞ്ഞെടുക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.