ആർ. കേരളവർമ വലിയകോയിത്തമ്പുരാൻ നിര്യാതനായി

ആർ. കേരളവർമ നിര്യാതനായി kerala varma valiyakoyil thamburan 104 kmr കിളിമാനൂർ: കിളിമാനൂർ കൊട്ടാരത്തിലെ ഉതൃട്ടാതി തിരുനാൾ ആർ. കേരളവർമ വലിയകോയിത്തമ്പുരാൻ (104) ബംഗളൂരുവിൽ റിച്ച്മണ്ട് റോഡിലെ വസതിയിൽ നിര്യാതനായി. സംസ്കൃതപണ്ഡിതനായ പുല്യാട് മനക്കൽ വാസുദേവൻ നമ്പൂതിരിപ്പാടി​ൻെറയും കിളിമാനൂർ കൊട്ടാരത്തിലെ മകയിരം തിരുനാൾ ചെറൂട്ടി തമ്പുരാട്ടിയുടെയും മകനാണ്. തിരുവനന്തപുരത്ത് ഹൈസ്കൂൾ പഠനവും മഹാരാജാസ് കോളജിൽ (യൂനിവേഴ്സിറ്റി കോളജ്) നിന്ന് ബിരുദവും നേടി. പ്രശസ്ത ചിത്രകാരനായ രാജാരവിവർമയുടെ പിന്മുറക്കാരനായ ഇദ്ദേഹം ചിത്രകല, സംഗീതം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. ബംഗളൂരുവിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. തിരുവിതാംകൂർ റീജൻറ് മഹാറാണി സേതുലക്ഷ്മിബായി തമ്പുരാട്ടിയുടെ മകൾ പരേതയായ ഉത്രം തിരുനാൾ ലളിതാംബികയാണ് ഭാര്യ. മക്കൾ: രുഗ്മിണിവർമ (ചിത്രകാരി), ഉമാവർമ, ലക്ഷ്മിവർമ, അംബിക വർമ, ബാലഗോപാലവർമ, ദേവികവർമ, പരേതയായ പാർവതീ വർമ. മരുമക്കൾ: ഗോദവർമ, ആർ.ടി. രവിവർമ, ഡോ.കെ.എം. കേരളവർമ, വിദ്യാവർമ, രാധാകൃഷ്ണവർമ, പരേതരായ ദേവീ പ്രസാദ് വർമ, രഘുനന്ദന വർമ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.