വൈദ്യുതി മുടങ്ങും

കല്ലമ്പലം: ശിവഗിരി തീർഥാടനം സംബന്ധിച്ച് 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കല്ലമ്പലം വൈദ്യുതി സെക്ഷനു​ കീഴിലെ നയനാംകോണം, നാവായിക്കുളം എച്ച്.എസ്, തട്ടുപാലം, വെള്ളൂർകോണം പള്ളി, കല്ലമ്പലം, നഗരൂർ റോഡ്, വെയിലൂർ, മുള്ളറംകോട്, മാവിൻമൂട്, പാണൻ തറ, പ്രസിഡൻറ്​ ജങ്​ഷൻ, ചേന്നൻകോട് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകുന്നേരം അഞ്ചുവരെ . വർക്കല: 110 കെ.വി സബ്‌സ്​റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇടവ സെക്​ഷൻ പരിധിയിൽ 18ന് രാവിലെ എട്ടു മുതൽ അഞ്ച​ുവരെ വൈദുതി മുടങ്ങുമെന്ന് അസി.എൻജിനീയർ അറിയിച്ചു. കിണറ്റിലകപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി കല്ലമ്പലം: കരവാരത്ത് ചങ്ങാട്ട് അമ്പലത്തിനു സമീപം കിണറ്റിലകപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി. പുതുവൽവിള വീട്ടിൽ വനജക്ഷിയമ്മ (87) കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ വീട്ടുമുറ്റത്തെ കിണറ്റിൽ കാൽ വഴുതി വീഴുകയായിരുന്നു. ആറ്റിങ്ങൽനിന്ന് അഗ്​നിശമനസേന എത്തിയാണ് വയോധികയെ പുറത്തെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.