കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ സര്‍ക്കാറിനെതിരെ കേസ്

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയില്‍ . 84 ലക്ഷം രൂപ നഷ്​ടപരിഹാരം ആവശ്യപ്പെട്ടാണ്​ രോഗിയുടെ കുടുംബം ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ കേസ് ഫയല്‍ ചെയ്തത്. സംസ്​ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കോവിഡ് നോഡല്‍ ഓഫിസറായിരുന്ന ഡോ. അരുണ, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷര്‍മദ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി നൽകിയിട്ടുള്ളത്​. സർക്കാറിനെതിരെ ഗുരുതര ആക്ഷേപങ്ങളുന്നയിച്ചാണ്​ കേസ്​. ചികിത്സ നല്‍കാൻ ഉത്തവാദപ്പെട്ടവര്‍ അത് നല്‍കിയില്ല. മികച്ച ചികിത്സയും പരിചരണവും നിഷേധിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിചരണത്തില്‍ വീഴ്ച പറ്റിയെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ടും അതി​ൻെറ തുടര്‍ച്ചയായി ഡോക്​ടറെ ഉൾപ്പെടെ സസ്പെന്‍ഡ് ചെയ്ത നടപടിയും വാദിഭാഗത്തി‍ൻെറ നിലപാടിന് ശക്തിപകരുമെന്ന പ്രതീക്ഷയാണുള്ളത്​. കോവിഡ്​ ചികിത്സാനന്തരം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിച്ചപ്പോൾ മുറിവിൽ പുഴുവരിച്ചുതുടങ്ങിയിരുന്നു. പിന്നീട് പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയിലാണ് അനിൽകുമാര്‍ ആരോഗ്യം വീണ്ടെടുത്തത്. ഇപ്പോഴും ചികിത്സ തുടരുകയാണെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട്​ ഡോക്​ടറെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഡോക്ടര്‍മാര്‍ ഒന്നടങ്കം പ്രതിഷേധവുമായി എത്തിയതോടെ സസ്പെന്‍ഷൻ പിന്‍വലിച്ചിരുന്നു. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയെന്ന അവകാശവാദവുമായി മുന്നോട്ട്​ പോകുന്ന സർക്കാറി​ൻെറ പ്രവർത്തനങ്ങൾക്ക്​ മുന്നിൽ ചോദ്യചിഹ്​നമാകുകയാണ്​ ഇൗ കേസ്​. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.