പാറശ്ശാല ചിറയടി ഏലായില്‍ നെല്‍കൃഷി വിളവെടുപ്പ് നടത്തി

പാറശ്ശാല: പാറശ്ശാല പഞ്ചായത്തില്‍ അന്യം നിന്നുപോകുന്ന നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. മുരിയങ്കര ചിറയടി ഏലായില്‍ രവീന്ദ്ര​ൻെറ ഒരു ഏക്കറോളം വരുന്ന പാടത്താണ് വിളവെടുപ്പ് നടത്തിയത്. കൊയ്ത്തുയന്ത്രം ഉപയോഗിച്ചുള്ള പ്രദേശത്തെ ആദ്യ വിളവെടുപ്പ് കാണാനായി വിദ്യാര്‍ഥികള്‍ ഉൾപ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. ഡ്രൈവിങ്​ സ്‌കൂള്‍ സംരക്ഷണസമിതി ഉദ്​ഘാടനം ചെയ്തു പാറശ്ശാല: പാറശ്ശാല മേഖലയിലെ ഡ്രൈവിങ്​ സ്‌കൂളുകളുടെ ഉന്നമനത്തിനായി ഡ്രൈവിങ്​ സ്‌കൂള്‍ സംരക്ഷണ സമിതിയെന്ന പേരില്‍ സംഘടന രൂപവത്​കരിച്ചു. സമിതി സെക്രട്ടറി മീതി ഷാജി അധ്യക്ഷത വഹിച്ച യോഗത്തില്‍ പാറശ്ശാല ജോയൻറ്​ ആര്‍.ടി.ഒ അന്‍വര്‍ ഉദ്​ഘാടനം ചെയ്​തു. പാറശ്ശാല സി.ഐ റോബര്‍ട്ട് ജോണി അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡുകളുടെ വിതരണം നടത്തി. എം.ബി.ബി.എസ് ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയ ഡ്രൈവിങ്​ സ്‌കൂള്‍ അധികൃതരുടെ മക്കളെയും മുതിര്‍ന്ന ഡ്രൈവിങ്​ സ്‌കൂള്‍ അംഗങ്ങളെയും ആദരിച്ചു. സമിതി പ്രസിഡൻറ്​ സ്​റ്റീഫന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ്​ ശ്രീകുമാറും ട്രഷറർ ജോസും ആശംസയും ജോ. സെക്രട്ടറി സ്മിത നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.