പാറശ്ശാല: പാറശ്ശാല പഞ്ചായത്തില്‍ അന്യം നിന്നുപോകുന്ന നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. മുരിയങ്കര ചിറയടി ഏലായില്‍ രവീന്ദ്രൻെറ ഒരു ഏക്കറോളം വരുന്ന പാടത്താണ് വിളവെടുപ്പ് നടത്തിയത്. കൊയ്ത്തുയന്ത്രം ഉപയോഗിച്ചുള്ള പ്രദേശത്തെ ആദ്യ വിളവെടുപ്പ് കാണാനായി വിദ്യാര്‍ഥികള്‍ ഉൾപ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. ഡ്രൈവിങ് സ്‌കൂള്‍ സംരക്ഷണസമിതി ഉദ്ഘാടനം ചെയ്തു പാറശ്ശാല: പാറശ്ശാല മേഖലയിലെ ഡ്രൈവിങ് സ്‌കൂളുകളുടെ ഉന്നമനത്തിനായി ഡ്രൈവിങ് സ്‌കൂള്‍ സംരക്ഷണ സമിതിയെന്ന പേരില്‍ സംഘടന രൂപവത്കരിച്ചു. സമിതി സെക്രട്ടറി മീതി ഷാജി അധ്യക്ഷത വഹിച്ച യോഗത്തില്‍ പാറശ്ശാല ജോയൻറ് ആര്‍.ടി.ഒ അന്‍വര്‍ ഉദ്ഘാടനം ചെയ്തു. പാറശ്ശാല സി.ഐ റോബര്‍ട്ട് ജോണി അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡുകളുടെ വിതരണം നടത്തി. എം.ബി.ബി.എസ് ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയ ഡ്രൈവിങ് സ്‌കൂള്‍ അധികൃതരുടെ മക്കളെയും മുതിര്‍ന്ന ഡ്രൈവിങ് സ്‌കൂള്‍ അംഗങ്ങളെയും ആദരിച്ചു. സമിതി പ്രസിഡൻറ് സ്റ്റീഫന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് ശ്രീകുമാറും ട്രഷറർ ജോസും ആശംസയും ജോ. സെക്രട്ടറി സ്മിത നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2020 11:59 PM GMT Updated On
date_range 2020-12-14T05:29:35+05:30പാറശ്ശാല ചിറയടി ഏലായില്‍ നെല്‍കൃഷി വിളവെടുപ്പ് നടത്തി
text_fieldsNext Story