മലയാറ്റൂർ അവാർഡ് ഡോ. ജോർജ് ഓണക്കൂറിന്

തിരുവനന്തപുരം: മലയാറ്റൂർ സ്മാരകസമിതി ഏർപ്പെടുത്തിയ പതിനാലാമത് മലയാറ്റൂർ അവാർഡ് നോവലിസ്​റ്റും കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറി​ൻെറ 'ഹൃദയരാഗങ്ങൾ' ആത്മകഥക്ക്​ ലഭിച്ചു. 25000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ശ്രദ്ധേയരായ എഴുത്തുകാർക്കുള്ള 5001 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്ന മലയാറ്റൂർ ​ൈപ്രസ് സന്ധ്യ ഇയുടെ 'അമ്മയുള്ളതിനാൽ' കവിതാ സമാഹാരത്തിനാണ്. കെ. ജയകുമാർ ചെയർമാനും സതീഷ് ബാബു പയ്യന്നൂർ, റോസ് മേരി എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് കൃതികൾ തെരഞ്ഞെടുത്തത്. അവാർഡുകൾ മലയാറ്റൂരി​ൻെറ ചരമദിനമായ ഡിസംബർ 27ന്​ തിരുവനന്തപുരത്ത്​ നൽകുമെന്ന്​ സമിതി ചെയർമാൻ ഡോ.വി.കെ. ജയകുമാർ, സെക്രട്ടറി അനീഷ് കെ. അയിലറ എന്നിവർ അറിയിച്ചു. ചിത്രം: jeorge onakoor sandhya E

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.