തിരുവനന്തപുരം: മലയാറ്റൂർ സ്മാരകസമിതി ഏർപ്പെടുത്തിയ പതിനാലാമത് മലയാറ്റൂർ അവാർഡ് നോവലിസ്റ്റും കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിൻെറ 'ഹൃദയരാഗങ്ങൾ' ആത്മകഥക്ക് ലഭിച്ചു. 25000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ശ്രദ്ധേയരായ എഴുത്തുകാർക്കുള്ള 5001 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്ന മലയാറ്റൂർ ൈപ്രസ് സന്ധ്യ ഇയുടെ 'അമ്മയുള്ളതിനാൽ' കവിതാ സമാഹാരത്തിനാണ്. കെ. ജയകുമാർ ചെയർമാനും സതീഷ് ബാബു പയ്യന്നൂർ, റോസ് മേരി എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് കൃതികൾ തെരഞ്ഞെടുത്തത്. അവാർഡുകൾ മലയാറ്റൂരിൻെറ ചരമദിനമായ ഡിസംബർ 27ന് തിരുവനന്തപുരത്ത് നൽകുമെന്ന് സമിതി ചെയർമാൻ ഡോ.വി.കെ. ജയകുമാർ, സെക്രട്ടറി അനീഷ് കെ. അയിലറ എന്നിവർ അറിയിച്ചു. ചിത്രം: jeorge onakoor sandhya E
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2020 11:59 PM GMT Updated On
date_range 2020-12-13T05:29:08+05:30മലയാറ്റൂർ അവാർഡ് ഡോ. ജോർജ് ഓണക്കൂറിന്
text_fieldsNext Story