കൊവിഡിനെതിരെ ആഴ്സനികം ആൽബം പൂർണമായും ഫലപ്രദം ^ഡോ. അനിൽ ഖുറാണ

കൊവിഡിനെതിരെ ആഴ്സനികം ആൽബം പൂർണമായും ഫലപ്രദം -ഡോ. അനിൽ ഖുറാണ തിരുവനന്തപുരം: കേന്ദ്ര സർക്കാർ ആയുഷ് വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശപ്രകാരം രാജ്യമെങ്ങും വിതരണം ചെയ്ത ഹോമിയോപ്പതി മരുന്ന് ആഴ്സനികം ആൽബം വൈറസ് രോഗത്തിനെതിരെ 99 ശതമാനം ഫലപ്രദമെന്ന്​ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നതായി കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. അനിൽ ഖുറാണ. ഇൻറർ നാഷനൽ ഫോറം ഫോർ പ്രമോട്ടിങ്​ ഹോമിയോപ്പതി (ഐ.എഫ്.പി.എച്ച്) നടത്തിവരുന്ന പ്രതിദിന വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോമിയോപ്പതി ഗവേഷകൻ ഡോ. രാജൻ ശങ്കരൻ, യു.എ.ഇ ആരോഗ്യ വകുപ്പിലെ മുൻ കോഒാഡിനേറ്റർ ഡോ. സെസൻ ബഹ്ജാത് എന്നിവരും സംസാരിച്ചു. ഈ മാസം 18 വരെ നീളുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് ദിവസവും ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 7130600186 എന്ന യൂസർ നെയിമും 123456 എന്ന പാസ്​വേഡും ഉപയോഗിച്ച്​ പങ്കെടുക്കാവുന്നതാണെന്ന്​ ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.