അമ്മത്തൊട്ടിലിലെ അതിഥിക്ക് ഫുട്​ബാൾ പ്രതിഭയുടെ പേര്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വെളുപ്പിന് തിരുവനന്തപുരം ഹൈടെക്​ അമ്മത്തൊട്ടിലിൽ പുതിയ കുരുന്ന്. ചൊവ്വാഴ്ച വെളുപ്പിന് 12.10ന് ഒരു ദിവസം മാത്രം പ്രായം തോന്നിക്കുന്ന ആൺകുരുന്ന് പുതിയ അതിഥിയായെത്തി. ആരവം അറിയിച്ചുകൊണ്ട് ഹൈടെക്കിൽനിന്ന്​ നാലാം നിലയിലെ ദത്തെടുക്കൽ കേന്ദ്രത്തിലെ പരിചരണ മുറിയിൽ ഘടിപ്പിച്ചിരിക്കുന്ന മോണിറ്ററിൽ പൊന്നോമനയുടെ മുഖം തെളിഞ്ഞു. ഒപ്പം അലാറവും. സനാഥത്വത്തിലേക്ക്​ കൈപിടിച്ചുയർത്താൻ അമ്മമാർ അമ്മത്തൊട്ടിലിലെത്തി മാതൃ വാത്സല്യം പകരാൻ ദത്തെടുക്കൽ കേന്ദ്രത്തിലെത്തിച്ചു. ലോക ഫുട്ബാളിെല മഹാപ്രതിഭയുടെ ഓർമ നിലനിർത്തി ആൺകുരുന്നിന് ഡീഗോ മറഡോണ എന്ന് പേരിട്ടതായി സംസ്​ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. അമ്മത്തൊട്ടിലിലെത്തിയ കുട്ടിയെ തൈക്കാട് സ്​ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ച് ആരോഗ്യപരിശോധനയും കോവിഡ് ടെസ്​റ്റും നടത്തി. ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.