തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വെളുപ്പിന് തിരുവനന്തപുരം ഹൈടെക് അമ്മത്തൊട്ടിലിൽ പുതിയ കുരുന്ന്. ചൊവ്വാഴ്ച വെളുപ്പിന് 12.10ന് ഒരു ദിവസം മാത്രം പ്രായം തോന്നിക്കുന്ന ആൺകുരുന്ന് പുതിയ അതിഥിയായെത്തി. ആരവം അറിയിച്ചുകൊണ്ട് ഹൈടെക്കിൽനിന്ന് നാലാം നിലയിലെ ദത്തെടുക്കൽ കേന്ദ്രത്തിലെ പരിചരണ മുറിയിൽ ഘടിപ്പിച്ചിരിക്കുന്ന മോണിറ്ററിൽ പൊന്നോമനയുടെ മുഖം തെളിഞ്ഞു. ഒപ്പം അലാറവും. സനാഥത്വത്തിലേക്ക് കൈപിടിച്ചുയർത്താൻ അമ്മമാർ അമ്മത്തൊട്ടിലിലെത്തി മാതൃ വാത്സല്യം പകരാൻ ദത്തെടുക്കൽ കേന്ദ്രത്തിലെത്തിച്ചു. ലോക ഫുട്ബാളിെല മഹാപ്രതിഭയുടെ ഓർമ നിലനിർത്തി ആൺകുരുന്നിന് ഡീഗോ മറഡോണ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. അമ്മത്തൊട്ടിലിലെത്തിയ കുട്ടിയെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ച് ആരോഗ്യപരിശോധനയും കോവിഡ് ടെസ്റ്റും നടത്തി. ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2020 11:59 PM GMT Updated On
date_range 2020-12-11T05:29:11+05:30അമ്മത്തൊട്ടിലിലെ അതിഥിക്ക് ഫുട്ബാൾ പ്രതിഭയുടെ പേര്
text_fieldsNext Story