നൂറാംവയസ്സിൽ വോട്ട് ചെയ്തു

ആറ്റിങ്ങൽ: നൂറാംവയസ്സിലും വോട്ടവകാശം വിനിയോഗിച്ച് വയോധിക. ആലംകോട് ഗവ.എൽ.പി.എസ് ലൈനിൽ വിളയിൽ വീട്ടിൽ ലീലയാണ് നൂറാം വയസ്സിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യുന്ന ശീലം ഇവർക്കുണ്ട്. ശക്തമായ മത്സരം നടക്കുന്ന വാർഡുകളിലൊന്നാണ് ആലംകോട് മേഖല. അതിനാൽ തന്നെ ഓരോ വോട്ടും ചെയ്യിക്കാൻ രാഷ്​ട്രീയ പാർട്ടികളും ശ്രദ്ധിച്ചിരുന്നു. ഇൗ ആവേശം പരമാവധി പോളിങ്​ ഉയരുന്നതിനും കാരണമായി. ഫോട്ടോ: ലീല വോട്ട് ചെയ്യാൻ പോളിങ്​ ബൂത്തിലേക്ക് വരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.