കാട്ടാക്കടയിൽ കനത്ത പോരാട്ടം

കാട്ടാക്കട: വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ താലൂക്ക്​ ആസ്ഥാനം ഉ​ൾപ്പെടുന്ന കാട്ടാക്കട പഞ്ചായത്തിൽ മൂന്നുമുന്നണികളും ശക്തമായ പ്രചാരണത്തിൽ. മിക്ക വാർഡുകളിലും ത്രികോണമത്സരമാണ്. തകര്‍ന്നുകിടക്കുന്ന റോഡുകളും പ്രകാശിക്കാത്ത തെരുവ്​വിളക്കുകളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം വോട്ടഭ്യർഥിക്കുമ്പോള്‍ പഞ്ചായത്തി​ൻെറ ഭരണനേട്ടങ്ങള്‍ നിരത്തിയാണ് ഇടതുമുന്നണി വോട്ടർമാരെ സമീപിക്കുന്നത്​. ആദ്യഘട്ടം സീറ്റ് വിഭജനം പൂർത്തിയാക്കി നേര​േത്ത കളത്തിലെത്തിയെന്നത്​ എൽ.ഡി.എഫിന് മേൽക്കൈ നൽകുന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളും മുൻ ജനപ്രതിനിധികളുമായ കെ. അനിൽ കുമാർ, എസ്.വിജയകുമാർ, മുൻ പഞ്ചായത്ത് പ്രസിഡൻറ്​ ലാസർ ജോസഫ് എന്നീ പരിചിതര്‍ക്കൊപ്പം കർഷകനേതാവ് വി.ജയകുമാർ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സി. സുരേഷ്, എ. മോഹനൻ തുടങ്ങിയവരാണ് മത്സരിക്കുന്നതിൽ പ്രമുഖർ. പരിചയ സമ്പന്നരെ അവതരിപ്പിച്ചതിലൂടെ പരമാവധി സീറ്റുകൾ സ്വന്തമാക്കുക എന്നതാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. തുടർച്ചയായി രണ്ടോ മൂന്നോ സീറ്റിന് യു.ഡി.എഫിന് ഭരണം നഷ്​ടമാകുന്ന പഞ്ചായത്താണ് കാട്ടാക്കട. പ്രാദേശിക വിഷയങ്ങൾക്കൊപ്പം സംസ്ഥാന സർക്കാറി​ൻെറ വീഴ്ചകളും അവതരിപ്പിച്ചാണ് പ്രചാരണം. ഡി.സി.സി ജനറൽ സെക്രട്ടറി കാട്ടാക്കട സുബ്രഹ്മണ്യം, ഐഎൻ.ടി.യു.സി നേതാവ് കാട്ടാക്കട രാമു, മുൻ മണ്ഡലം പ്രസിഡൻറ്​ ജി. ശരത്ചന്ദ്രൻ നായർ എന്നിവർ യു.ഡി.എഫ് നേതൃനിരയിലുണ്ട്. എല്ലാക്കാലത്തെയും പോലെ മുന്നണിയിലെ പിണക്കങ്ങൾ ചിലയിടത്ത് പൊട്ടിത്തെറികൾ ഉണ്ടാക്കിയെങ്കിലും വലിയ പ്രതീക്ഷ യു.ഡി.എഫിനുണ്ട്​. ഒരു സീറ്റ് മാത്രം ആർ.എസ്.പിക്ക് നൽകി 20 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നു. പഞ്ചായത്ത് ഭരണം നേടിയാൽ പ്രസിഡൻറ്​ സ്ഥാനത്തേക്ക് എൽ.ഡി.എഫും യു.ഡി.എഫും പരിഗണിച്ചേക്കാവുന്ന കെ. അനിൽകുമാർ, എസ്. സുബ്രഹ്മണ്യം എന്നിവർ മത്സരിക്കുന്ന പാറച്ചൽ, കാട്ടാക്കട രാമു, എസ്. വിജയ കുമാര്‍ എന്നിവര്‍ മത്സരിക്കുന്ന പൊന്നറ വാര്‍ഡുകള്‍ പഞ്ചായത്തിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്. മൂന്നുമുന്നണികളും ഒരു പോലെ വിജയം പ്രതീക്ഷിക്കുന്ന എട്ടിരുത്തി, കൊല്ലോട്, ചെട്ടിക്കോണം, മംഗലയ്ക്കൽ വാർഡുകളിൽ പോരാട്ടം പ്രവചനാതീതമാണ്. കഴിഞ്ഞ രണ്ടു ​െതരഞ്ഞെടുപ്പിലും ഒരു സീറ്റാണ് എൻ.ഡി.എയിൽ നിന്ന്​ ബി.ജെ.പിക്ക് നേടാനായത്. ഇപ്രാവശ്യം എണ്ണം പരമാവധി കൂട്ടാനുള്ള മത്സരമാണ് ബി.ജെ.പി നടത്തുന്നത്. മുൻ പഞ്ചായത്തംഗം ജി. രാധാകൃഷ്‌ണൻ, നിയോജക മണ്ഡലം നേതാവ് ജി.സന്തോഷ് കുമാർ, കെ.ബിജുകുമാർ(പൊട്ടൻകാവ് മണി) എന്നിവരെയും നിരവധി പുതുമുഖങ്ങളെയും അവർ അവതരിപ്പിക്കുന്നു. 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ രണ്ടു വാർഡുകളില്‍ ബി.ജെ.പിക്ക്​ സ്​ഥാനാർഥികളില്ല. ആകെയുള്ള 12522 വോട്ടർമാരിൽ പകുതിയിലേറെ സ്ത്രീകളാണ്. വ്ലാവെട്ടി, നാരകത്തിൻകുഴി എന്നിവിടങ്ങളിൽ നിരവധി ആദിവാസി വോട്ടർമാരുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.