നീതി പ്രതിജ്ഞാ മാര്‍ച്ച്

തിരുവനന്തപുരം: ബാബരി മസ്ജിദ് ധ്വംസനത്തി​ൻെറ വാര്‍ഷികത്തോടനുബന്ധിച്ച് ഇമാമുമാരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ 10ന് രാജ്ഭവനിലേക്ക് സംഘടിപ്പിക്കും. ബാബരി മസ്ജിദ് വിഷയത്തില്‍ വസ്തുതകള്‍ അവഗണിച്ച് വിശ്വാസത്തെയും കഥകളെയും കണക്കിലെടുത്ത്​ സുപ്രീംകോടതി നടത്തിയ വിധി പ്രസ്താവം നിയമജ്ഞരുടെയും രാഷ്​ട്രീയ നിരീക്ഷകരുടെയും നിശിത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മഥുര ഈദ്ഗാഹ് മസ്ജിദിന്​ നേരെയും പുതിയ അവകാശവാദങ്ങളുമായി സംഘ്​പരിവാര്‍ രംഗത്തുവരികയും തല്‍സംബന്ധമായ കേസ് ജില്ലാ കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് രാജ്ഭവനിലേക്ക് നടത്തുന്നത്​. മാര്‍ച്ച് ഒാള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി എ.സി. ഫൈസല്‍ അശ്റഫി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.