എൻ.ഡി.എ സ്​ഥാനാർഥി സംഗമം

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ വികസനം പൂർണമായും തിരുവനന്തപുരം കോർപറേഷനിൽ എത്തണമെങ്കിൽ എൻ.ഡി.എക്ക് ഭരണം ലഭിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. എൻ.ഡി.എ കോർപറേഷൻ സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ ഈകാര്യത്തിൽ മാതൃകയാണ്. ഒരു ലക്ഷം മാത്രം ജനസംഖ്യയുള്ള പാലക്കാട് അഞ്ചു കൊല്ലത്തിനിടെ 3500 വീടാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ചത്. 13 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് വെറും 10,000 വീടാണ് പണിതത്. എൻ.ഡി.എ ആയിരുന്നു ഭരിച്ചതെങ്കിൽ കുറഞ്ഞത് 35,000 വീടുകളെങ്കിലും നിർമിക്കുമായിരുന്നു. വിദേശ നിക്ഷേപങ്ങളിലൂടെയുള്ള നിരവധി വികസന പദ്ധതികളാണ് വിമാനത്താവളത്തി​ൻെറ സൗകര്യമില്ലായ്മ കാരണം തലസ്ഥാനത്തിന് നഷ്്​ടമായതെന്നും മുരളീധരൻ കൂട്ടി​േ​ച്ചർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.