Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2020 12:00 AM GMT Updated On
date_range 2 Dec 2020 12:00 AM GMTഎൻ.ഡി.എ സ്ഥാനാർഥി സംഗമം
text_fieldsbookmark_border
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ വികസനം പൂർണമായും തിരുവനന്തപുരം കോർപറേഷനിൽ എത്തണമെങ്കിൽ എൻ.ഡി.എക്ക് ഭരണം ലഭിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. എൻ.ഡി.എ കോർപറേഷൻ സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ ഈകാര്യത്തിൽ മാതൃകയാണ്. ഒരു ലക്ഷം മാത്രം ജനസംഖ്യയുള്ള പാലക്കാട് അഞ്ചു കൊല്ലത്തിനിടെ 3500 വീടാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ചത്. 13 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് വെറും 10,000 വീടാണ് പണിതത്. എൻ.ഡി.എ ആയിരുന്നു ഭരിച്ചതെങ്കിൽ കുറഞ്ഞത് 35,000 വീടുകളെങ്കിലും നിർമിക്കുമായിരുന്നു. വിദേശ നിക്ഷേപങ്ങളിലൂടെയുള്ള നിരവധി വികസന പദ്ധതികളാണ് വിമാനത്താവളത്തിൻെറ സൗകര്യമില്ലായ്മ കാരണം തലസ്ഥാനത്തിന് നഷ്്ടമായതെന്നും മുരളീധരൻ കൂട്ടിേച്ചർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story