സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്​: ജാമ്യാപേക്ഷയിൽ വിധി ഇന്ന്

​കാഞ്ഞങ്ങാട്​: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്​റ്റിലായ ഗണേഷ്കുമാർ എം.എൽ.എയുടെ ഓഫിസ്​ സെക്രട്ടറി പ്രദീപ്​കുമാറി​ൻെറ ജാമ്യാപേക്ഷയിൽ ​ഹോസ്​ദുർഗ്​ മജിസ്​ട്രേറ്റ്​ കോടതി ഇന്ന്​ വിധി പറയും. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയിൽ തിങ്കളാഴ്​ച വാദം പൂർത്തിയായി. പ്രതി ജാമ്യത്തിലിറങ്ങിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നും പബ്ലിക്​ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. കള്ളപ്പേരിലാണ് പ്രദീപ് ജില്ലയിലെത്തിയതെന്നതിനാൽ കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് വന്നതെന്നാ​ണ്​ മനസ്സിലാക്കേണ്ടതെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. കക്ഷിക്കെതിരെ തെളിവില്ലെന്നും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള രണ്ട് കത്തയച്ചുവെന്ന് പറയുന്നതു​ മാത്രമാണ്​ അന്വേഷണ ഉദ്യോഗസ്ഥർ തെളിവായി ഹാജരാക്കിയതെന്നും വാദിഭാഗം വാദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.