വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളത്തിയ ആൾ പിടിയിൽ

നെടുമങ്ങാട്: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളത്തിയ ആൾ പിടിയിൽ. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സ്പെഷൽ ഡ്രൈവി​ൻെറ ഭാഗമായി എൻഫോഴ്‌സ്‌മൻെറ്​ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നുള്ള എക്സൈസ് കമീഷണറുടെ നിർദേശത്തെ തുടർന്ന് നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നെടുമങ്ങാട് താലൂക്കിലാകമാനം നടന്ന വ്യാപകമായ പരിശോധനകൾക്കിടെയാണ് വീട്ടിൽ കഞ്ചാവ് ചെടി നാട്ടുവളർത്തിയ നെടുമങ്ങാട് അരുവിക്കര മുണ്ടല പനവിളാകം കുളത്തിൻകര തടത്തരികത്ത് പുത്തൻവീട്ടിൽ രാജേഷ് ഭവനിൽ പാറ രാജൻ എന്നുവിളിക്കുന്ന രാജേന്ദ്രൻ (56) എന്നയാളെ അറസ്​റ്റിലായത്​. പരിശോധനക്ക്​ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിനോദ്കുമാർ നേതൃത്വം നൽകി. പ്രിവൻറിവ് ഓഫിസർമാരായ കെ. സാജു, കെ.എൻ. മനു, സിവിൽ എക്‌സൈസ് ഓഫിസർമാരായ, എസ്. നജുമുദീൻ, എസ്. ഗോപകുമാർ, എസ്.ആർ. അനീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ എം.ആർ. രമ്യ, ഡ്രൈവർ സുധീർകുമാർ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.