ഇലക്ഷൻ പെരുമാറ്റച്ചട്ടലംഘനമെന്ന്​

നെടുമങ്ങാട്: ജില്ല പഞ്ചായത്തിൻെറ വികസന രേഖ എന്ന പേരിൽ കാലാവധി കഴിഞ്ഞ ഭരണസമിതി ലക്ഷക്കണക്കിന് കൈപ്പുസ്തകമടിച്ച് കുടുംബശ്രീ വഴി വിതരണംചെയ്യുന്നത് ഇലക്ഷൻ പെരുമാറ്റച്ചട്ടത്തിൻെറ ലംഘനമാണെന്ന് കെ.പി.സി.സി നിർവാഹകസമിതി അംഗം ആനാട് ജയൻ. ത്രിതല പഞ്ചായത്ത് ഇലക്ഷൻ പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്​തശേഷം ജില്ല പഞ്ചായത്തി​ൻെറ പദ്ധതി വിഹിതം ഉപയോഗിച്ച് വികസനരേഖ അടിച്ച്​ വിതരണം ചെയ്യുന്നതിനെപ്പറ്റി അന്വേഷണം നടത്തണമെന്നും ഇലക്ഷൻ കമീഷൻ ഇടപെട്ട്​ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.