നെടുമങ്ങാട്: ജില്ല പഞ്ചായത്തിൻെറ വികസന രേഖ എന്ന പേരിൽ കാലാവധി കഴിഞ്ഞ ഭരണസമിതി ലക്ഷക്കണക്കിന് കൈപ്പുസ്തകമടിച്ച് കുടുംബശ്രീ വഴി വിതരണംചെയ്യുന്നത് ഇലക്ഷൻ പെരുമാറ്റച്ചട്ടത്തിൻെറ ലംഘനമാണെന്ന് കെ.പി.സി.സി നിർവാഹകസമിതി അംഗം ആനാട് ജയൻ. ത്രിതല പഞ്ചായത്ത് ഇലക്ഷൻ പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തശേഷം ജില്ല പഞ്ചായത്തിൻെറ പദ്ധതി വിഹിതം ഉപയോഗിച്ച് വികസനരേഖ അടിച്ച് വിതരണം ചെയ്യുന്നതിനെപ്പറ്റി അന്വേഷണം നടത്തണമെന്നും ഇലക്ഷൻ കമീഷൻ ഇടപെട്ട് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2020 12:01 AM GMT Updated On
date_range 2020-11-25T05:31:30+05:30ഇലക്ഷൻ പെരുമാറ്റച്ചട്ടലംഘനമെന്ന്
text_fieldsNext Story