ശുചീകരണത്തൊഴിലാളി മാത്രമല്ല; സുഗന്ധി മ​ുൻ പഞ്ചായത്ത്​ പ്രസിഡൻറാണ്​

കാട്ടാക്കട: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ ശുചീകരണത്തിരക്കിലാണ്​ സുഗന്ധി ഇപ്പോൾ. മുൻ പഞ്ചായത്ത്​ പ്രസിഡൻറല്ലേ എന്ന്​ ചോദിച്ചാൽ അതേയെന്ന്​ അവർ പറയും. ത​ൻെറ ഭരണകാലത്ത്​ നടത്തിയ ജനക്ഷേമപ്രവർത്ത​നങ്ങളെക്കുറിച്ച്​ വാചാലയാവും. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ മുൻ പ്രസിഡൻറ്​ കുറ്റിച്ചൽ മലവിള റോഡരികത്ത് വീട്ടിൽ സുഗന്ധി (49) ആണ് കോട്ടൂർ ആന പുനരധിവാസകേന്ദ്രത്തിലെ തൂപ്പുജോലി ചെയ്​്ത്​ ഉപജീവനം കഴിക്കുന്നത്​. ഫയലുക​ൾ ഒപ്പിട്ട കരങ്ങളിൽ ജീവിത സാഹചര്യങ്ങൾ ചൂല്​ പിടി​പ്പിച്ചെങ്കിലും സംതൃപ്​തിയോടെ ഏറ്റെടുക്കുകയായിരുന്നു. ആരോടും പരിഭവമില്ല. തെരഞ്ഞെടുപ്പ്​ കാലത്ത് വോട്ടഭ്യർഥിച്ചെത്തുന്നവരെ ചിരിച്ചുകൊണ്ടു മടക്കും. ആർക്ക് വോട്ട് ചെയ്യുമെന്ന് വെളിപ്പെടുത്താറുമില്ല. 1995ലെ പഞ്ചായത്ത് ​െതരഞ്ഞെടുപ്പിലാണ്​ ഇവർ തെരഞ്ഞെടുക്കപ്പെടുന്നത്​. ഇടതു-വലത്​ മുന്നണികളെ പരാജയപ്പെടുത്തി സ്വതന്ത്ര സ്​ഥാനാർഥിയായായിരുന്നു 95ലെ വിജയം. 1997 മുതൽ രണ്ട് വർഷത്തോളം കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറായി. വീടില്ലാത്ത നിരവധി പേർക്ക്​ വീട്​ നിർമിച്ച്​ നൽകാനായതും പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനായും ഇക്കാലയളവി​െല നേട്ടങ്ങളിൽപെടുന്നു. വീടില്ലാത്തവർക്ക്​ വീട്​ നൽകു​േമ്പാഴും കുടിലിലാണ്​ സുഗന്ധി കഴിഞ്ഞിരുന്നത്​. ജനപ്രതിനിധി കസേര ഒഴിഞ്ഞശേഷം കുടുംബത്തിൽ പട്ടിണി മാറ്റാനായി ആദ്യം വനത്തിൽനിന്ന് വിറക് ശേഖരിക്കാനാണിറങ്ങിയത്​. തുടർന്ന് ഇക്കോ ഡെവലപ്​മൻെറ്​ കമ്മിറ്റിയിൽ അംഗമായി. ശേഷമാണ് കോട്ടൂർ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിലെത്തുന്നത്​. പിന്നീടിങ്ങോട്ടുള്ള തെരഞ്ഞെടുപ്പുകളിലൊന്നും മത്സരിക്കാൻ അവസരവുമുണ്ടായില്ല, മാത്രമല്ല അതിന്​ ശ്രമിച്ചതുമില്ല. സ്വതന്ത്രസ്​ഥാനാർഥിയായി മത്സരിച്ച് വിജയിച്ചതിനാൽ മുന്നണി നേതാക്കളും ഗൗനിക്കാതെയായി. കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് ആരവങ്ങൾക്കിടയിലൂടെ നടന്നുനീങ്ങുമ്പോൾ സുഗന്ധിയുടെ ​െതരഞ്ഞെടുപ്പുകാലത്തെ വിശേഷങ്ങളും അനുഭവങ്ങളും മനസ്സിൽ തെളിയും. എല്ലാം ഉള്ളിലൊതുങ്ങി ജോലിയിൽ മുഴുകും. കാപ്​ഷൻ: സുഗന്ധി കോട്ടൂർ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിൽ തൂപ്പ്​ ജോലിയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.