ലീഗ്​ പിന്തുണ എൽ.ഡി.എഫിന്​

കാട്ടാക്കട: ഒറ്റശേഖരമംഗലം പഞ്ചായത്തിൽ മുസ്​ലിം ലീഗ് ഇടതുമുന്നണിക്കൊപ്പം. യുഡി.എഫ് സീറ്റ് വിഭജനത്തിൽ ലീഗിനെ കോൺഗ്രസ്​ തഴഞ്ഞതിനെ തുടര്‍ന്നാണ് ഇടതിനൊപ്പം ചാഞ്ഞത്. പൂഴനാട്​, കടമ്പറ വാർഡുകളാണ് തർക്കത്തിന് കാരണമായത്​. മുമ്പ്​ ലീഗ് മത്സരിച്ചിരുന്ന വാര്‍ഡുകളായിരുന്നു ഇവ. കഴിഞ്ഞ തവണ പൂഴനാട് വാര്‍ഡ് എസ്.ടി വനിത വാർഡായിരുന്ന​ു. തുടർന്ന്​ താല്‍ക്കാലിക ​െവച്ചുമാറല്‍ നടന്ന​ു. എന്നാൽ ഇക്കുറി പൂഴനാട്‌ ജനറലും കടമ്പറ വനിത വാർഡുമാണ്. ലീഗിനെ തഴഞ്ഞ്​ യ​ു.ഡി.എഫ്​ മുന്നോട്ടുപോയതിൽ പ്രതിഷേധിച്ചാണ്​ ഇടതു പക്ഷത്തെ പിന്തുണക്കാൻ തീരുമാനിച്ചതെന്നും എല്ലാ വാർഡുകളിലും ഇടത്​ സ്ഥാനാർഥികൾക്കും പിന്തുണ നൽകുമെന്നും ഒറ്റശേഖരമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ പൂഴനാട് ഷഹീർ, വൈസ് പ്രസിഡൻറ്​ റഹിം എന്നിവർ പറഞ്ഞു. ചുവരെഴുത്തിന് ആളില്ല; പോസ്​റ്ററൊട്ടിച്ച് നിറക്കുന്നു ബാലരാമപുരം: ചുവരെഴുത്തിന് ആളില്ലാതായതോടെ പോസ്​റ്ററുകൾ കൊണ്ട് ചുവര് നിറക്കുന്നു. ​െതരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബുക്ക് ചെയ്ത ചുവരിലേറെയും എഴുത്തുകാരില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്​. എല്ലാ പാർട്ടിക്കാരും ബുക്ക് ചെയ്തിട്ടിരുന്ന ചുവരുകളുടെ സ്​ഥിതി ഇതാണ്. 1200 രൂപക്ക് മുകളിലാണ് ചുവരെഴുത്ത് ചാർജ്. ഇതുകൂടിയായതോടെ സ്​ഥാനാർഥികളും ചുവരെഴുത്തിന് ആവേശം കാണിക്കുന്നില്ല. വെള്ളയടിച്ചിട്ടിരിക്കുന്ന ചുമരുകൾക്ക് മുകളിലാണ് പോസ്​റ്ററുകളൊട്ടിക്കുന്നത്. അഞ്ചുവർഷത്തിലൊരിക്കൽ കിട്ടുന്ന അവസരമായത് കാരണം ചുവരെഴുത്തിന് കഴുത്തറുപ്പൻ തുകയാണ് എഴുത്തുകാരും ആവശ്യപ്പെടുന്നതത്രെ. പത്രിക നൽകുന്നതിനെച്ചൊല്ലി തർക്കം പോത്തൻകോട്: നാമനിർദേശ പത്രിക നൽകാനെത്തിയ യു.ഡി.എഫ് സ്ഥാനാർഥികളെ തടഞ്ഞത് ഏറെനേരം വാക്കുതർക്കങ്ങൾക്കിടയാക്കി. രാവിലെ 11ഒാടെ പോത്തൻകോട് പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് സംഭവം. പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന 18 യു.ഡി.എഫ് സ്ഥാനാർഥികളും അവരുടെ ഡമ്മി സ്ഥാനാർഥികളെയും പത്രിക നൽകാനെത്തിയപ്പോൾ പഞ്ചായത്ത് അധികൃതർ തടഞ്ഞതാണ് വാക്കേറ്റത്തിന് കാരണമായത്. അമ്പത് പേർ നേരത്തെ ബുക്ക് ചെയ്തതായും ഇനി പത്രിക സ്വീകരിക്കാനാകില്ലെന്നും അധികൃതർ വ്യക്തമാക്കിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് കൂടുതൽ യു.ഡി.എഫ് നേതാക്കൾ സ്ഥലത്തെത്തി. പോത്തൻകോട് പൊലീസ്​ സ്ഥലത്തെത്തി പഞ്ചായത്ത് അധികൃതരുമായി നടത്തിയ ചർച്ചയിൽ പത്രിക സ്വീകരിക്കാൻ അധികൃതർ തയാറായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.