കാട്ടാക്കട താലൂക്ക് ഓഫിസ്​ പ്രവര്‍ത്തനം ഇനി മിനി സിവിൽ സ്​റ്റേഷനിൽ

Tc ktda sam53 കാട്ടാക്കട: കാട്ടാക്കട താലൂക്ക് ഓഫിസി​ൻെറ പ്രവര്‍ത്തനം നവംബര്‍ ഒന്നുമുതല്‍ മിനി സിവിൽ സ്​റ്റേഷനിലായിരിക്കുമെന്ന് തഹസിൽദാർ അറിയിച്ചു. താലൂക്കിലെ പ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാനായാണ്​ മിനി സിവില്‍ സ്​റ്റേഷന്‍ നിര്‍മിച്ചത്. 17 കോടി രൂപ ചെലവിട്ട് ആറു നിലകളിലായി 53,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ്​ കെട്ടിടം നിര്‍മിച്ചത്. താലൂക്ക് ഓഫിസ് മാത്രമാണ് ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് സബ് ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, അസിസ്​റ്റൻറ്​ രജിസ്ട്രാര്‍ ഓഫിസ്, എംപ്ലോയ്മൻെറ് ഓഫിസ്, ആര്‍.ടി ഓഫിസ്, ഡി.ഇ ഓഫിസ്, ലീഗല്‍ മെട്രോളജി ഓഫിസ് എന്നിവ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ഓരോ നിലകളിലും പ്രത്യേക ശൗചാലയങ്ങള്‍, അംഗപരിമിതര്‍ക്കുള്ള സൗകര്യം, ലിഫ്റ്റ്, വിശാലമായ ലോബികള്‍ എന്നിവ ഉണ്ടാകും. എന്നാല്‍, മിനി സിവില്‍ സ്​റ്റേഷനിൽ എത്തിച്ചേരാന്‍ ഒരു കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണുള്ളത്. ചന്തക്കുള്ളിലൂടെ വഴിയൊരുക്കാന്‍ ജില്ല ഭരണകൂടം ഇടപെടുമെന്ന്​ അറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.