പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കമ്മൽ തട്ടിയ കേസിൽ പ്രതി അറസ്​റ്റിൽ

നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി അറസ്​റ്റിൽ. കരകുളം മുദിശാസ്താംകോട് വാർഡിൽ ചെക്കാലമുകൾനിന്ന്​ ഗോൾഡൻവാലി ഗാർഡൻ 4 വാടകക്ക് താമസിക്കുന്ന സുരേഷി(53)നെയാണ് നെടുമങ്ങാട് പൊലീസ് അറസ്​റ്റ്​ചെയ്തത്. കഴിഞ്ഞ 19ന്​ 13 വയസ്സ്​ മാത്രം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കാതിലുണ്ടായിരുന്ന സ്വർണക്കമ്മൽ ഭീഷണിപ്പെടുത്തി ഊരിവാങ്ങിയതിനാണ് ഇയാൾ പിടിയിലായത്. പെകുട്ടിയെ കാണ്മാനി​െല്ലന്ന പിതാവി​ൻെറ പരാതിയെ തുടർന്ന് നെടുമങ്ങാട് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. നെടുമങ്ങാട് ഡിവൈ.എസ്​.പി.................... മേഷ് കുമാറി​ൻെറ നിർദേശാനുസരണം നെടുമങ്ങാട് പൊലീസ് ഇൻസ്പെക്​ടർ​ വി. രാജേഷ് കുമാറി​ൻെറ നേതൃത്വത്തിൽ എസ്. ഐമാരായ സുനിൽ ഗോപി, ഷിഹാബുദ്ദീൻ, എ.എസ്.ഐ .എസ്.പി. ഷിബു, സി.പി.ഒ ഷിലു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്​റ്റ്​ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ്​​ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.