പെരുമാതുറ ബീച്ച് ടൂറിസംട്രാവന്‍കൂര്‍ ഹെറിറ്റേജ് സര്‍ക്യൂട്ട് ടൂറിസം ഇടനാഴി സാധ്യമാക്കും ^മന്ത്രി കടകംപള്ളി

പെരുമാതുറ ബീച്ച് ടൂറിസംട്രാവന്‍കൂര്‍ ഹെറിറ്റേജ് സര്‍ക്യൂട്ട് ടൂറിസം ഇടനാഴി സാധ്യമാക്കും -മന്ത്രി കടകംപള്ളി ചിറയിന്‍കീഴ്: അഞ്ചുതെങ്ങ്-കഠിനംകുളം കായലുകളെ ബന്ധപ്പെടുത്തി ട്രാവന്‍കൂര്‍ ഹെറിറ്റേജ് സര്‍ക്യൂട്ട് ടൂറിസം ഇടനാഴി സാധ്യമാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പെരുമാതുറ ബീച്ച് ടൂറിസം വികസന പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ കായല്‍ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്​ 8.85 കോടി രൂപയുടെ കായല്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി മുരുക്കുംപുഴ, പൗണ്ട്കടവ്, കായിക്കര കടവ്, പണയില്‍കടവ്, പുത്തന്‍കടവ് എന്നിവിടങ്ങളില്‍ ബോട്ട് ജെട്ടി നിര്‍മിക്കും. വേളിയില്‍ വെല്‍കം ആര്‍ച്ചും ഇതി​ൻെറ ഭാഗമായി ഒരുക്കും. ഈ മേഖലില്‍ ഉത്തരവാദിത്ത ടൂറിസം മിഷ​ൻെറ സാധ്യതകള്‍കൂടി ഉപയോഗിക്കുന്നതോടെ ഈ നാട്ടിലുള്ളവര്‍ക്കും ടൂറിസത്തിലൂടെ വരുമാനം കണ്ടെത്താനാകും. വിനോദസഞ്ചാര മേഖലയെ തദ്ദേശീയ ഗ്രാമീണ വികസനത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും സ്ത്രീശാക്തീകരണത്തിനും ഉപയോഗപ്പെടുത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ സര്‍ക്കാറിന്​ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. മൂന്നു കോടി രൂപയാണ്​ പെരുമാതുറ ബീച്ച് വികസന പദ്ധതിക്കായി വിനിയോഗിക്കുന്നത്. റോഡ്, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ടിക്കറ്റ് കൗണ്ടര്‍, പവലിയന്‍, ഇരിപ്പിടങ്ങള്‍, ശുചിമുറി, നടപ്പാത, സ്‌നാക്‌സ് ബാര്‍, ചുറ്റുമതില്‍, സ്​റ്റേജ്, ലൈഫ് ഗാര്‍ഡ് റൂം തുടങ്ങിയവയാണ് നിര്‍മാണം നടക്കുന്നത്. പെരുമാതുറ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ആര്‍. സുഭാഷ്, ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡൻറ്​ എസ്. ഡീന, എം.വി. കനകദാസ്, എസ്. സഫീദ, എന്‍. നസീഹ, ആര്‍. സരിത, പി. മണികണ്ഠന്‍, സിയാദ് എന്നിവര്‍ സംസാരിച്ചു. tw atl perumathura beech tourism shilasthapanam(1) ഫോട്ടോ: പെരുമാതുറ ബീച്ച് ടൂറിസം പദ്ധതി ശിലാസ്ഥാപനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.