കിള്ളിയാറിൽ മാലിന്യം തള്ളിയ അഞ്ചുപേർ പിടിയിൽ

നെടുമങ്ങാട്: കിള്ളിയാറിൽ മാലിന്യം തള്ളിയ കേസിൽ പ്രതികളും വാഹനവും പിടിയിൽ. പകൽക്കുറി ലക്ഷ്മി വിലാസത്തിൽ വിഷ്ണു (32), കുറുപുഴ ചുണ്ടകരിക്കകം ഇന്ദിരാലയത്തിൽ സനു (30), കരകുളം പുരവൂർക്കോണം ആശാരി വിളാകത്ത് വീട്ടിൽ അജയകുമാർ (41), കരകുളം ആറാംകല്ല് ചെറുകര വീട്ടിൽ ഷാജി (53), കരകുളം ആറാം കല്ല് കാവിൻപുറത്ത് വീട്ടിൽ ഉദയകുമാർ (52) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ 25ന്​ രാത്രിയിൽ ആറാംകല്ല് പൈപ്പ് ലൈനോട് ചേർന്നുള്ള കിള്ളിയാറിൽ കഴക്കൂട്ടം മേനംകുളത്തുള്ള ഗുഡ്​വിൽ പോളിമേഴ്സ് എന്ന കമ്പനിയുടെ ഖരമാലിന്യം 150 ഓളം വരുന്ന പ്ലാസ്​റ്റിക് ചാക്കിൽ നിറച്ച് കമ്പനി വക വാഹനത്തിൽ കൊണ്ടുവന്ന് കിള്ളിയാറിൽ തള്ളുകയായിരുന്നു. മാലിന്യം കത്തിച്ചുകളയാമെന്ന് പറഞ്ഞ് കമ്പനിയിൽനിന്ന്​ 6000 രൂപ അജയകുമാർ കൈപ്പറ്റിയശേഷം സ്ഥലവാസികളായ ഷാജിയുടെയും ഉദയകുമാറി​ൻെറയും സഹായത്തോടെയാണ്​ കിള്ളിയാറിൽ തള്ളിയത്. വിഷ്ണു കമ്പനി ഡ്രൈവറും സനു വാഹനത്തി​ൻെറ ക്ലീനറുമാണ്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലോറിയിലാണ് മാലിന്യം കൊണ്ടുവന്നത്. കരകുളം പഞ്ചായത്ത് പ്രസിഡൻറ്​ നൽകിയ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളും വാഹനവും പിടിയിലായത്. നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ വി. രാജേഷ് കുമാറി​ൻെറ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, വേണു, എ.എസ്.ഐ പ്രകാശ്, സി.പി.ഒ സുലൈമാൻ എന്നിവർ ചേർന്നാണ് പ്രതികളെ കസ്​റ്റഡിയിലെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.