കോടിയേരി മാപ്പുപറയണം

നെടുമങ്ങാട്: വെഞ്ഞാറമൂട് തേമ്പാംമൂട് ഇരട്ടക്കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന് കേരള പൊലീസ് വെളിപ്പെടുത്തിയതി​ൻെറ അടിസ്ഥാനത്തിൽ സി.പി.എമ്മും സംസ്ഥാന നേതൃത്വവും സംസ്ഥാന സർക്കാറും ജനങ്ങളോട് മാപ്പ് പറയാൻ തയാറാകണമെന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ ആവശ്യപ്പെട്ടു. ആറ്റിങ്ങൽ എം.പി അടൂർ പ്രകാശിനും തനിക്കും ഡി.സി.സി വൈസ് പ്രസിഡൻറ് ആനക്കുഴി ഷാനവാസ്​, പുരുഷോത്തമൻ എന്നിവർക്കുമെതിരെ വ്യാജപ്രചാരണങ്ങൾ തൊടുത്തുവിട്ട സി.പി.എം നേതാക്കൾ ഇനിയെങ്കിലും ജനമധ്യത്തിൽ മാപ്പ് പറയാൻ തയാറാകണമെന്ന്​ അദ്ദേഹം പറഞ്ഞു. സമരം നടത്തും നെടുമങ്ങാട്: പനവൂർ പഞ്ചായത്തിലെ ജലജീവൻ പദ്ധതി പ്രകാരം വാട്ടർ കണക്ഷൻ കുടുംബങ്ങൾക്ക് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്​ അടൂർ പ്രകാശ് എം.പിയെയും ജില്ല പഞ്ചായത്തംഗം ആനാട് ജയനെയും യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളെയും ഒഴിവാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തുന്ന ഉദ്ഘാടന പരിപാടിക്കെതിരെ സമരം സംഘടിപ്പിക്കുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ തോട്ടുമുക്ക് റഷീദ് അറിയിച്ചു. നെടുമങ്ങാട്: യു.പിയിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു, കർഷകത്തൊഴിലാളി യൂനിയൻ, കർഷകസംഘം എന്നിവയുടെ നേതൃത്വത്തിൽ നെടുമങ്ങാട് പോസ്​റ്റ്​ ഓഫിസിന്​ മുന്നിൽ പ്രതിഷേധ സത്യഗ്രഹം സംഘടിപ്പിച്ചു. കൊലപാതകം സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കുക, കൃത്യനിർവഹണത്തിൽ ഉപേക്ഷകാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വികരിക്കുക, പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പു വരുത്തുക , ദലിതർക്കും സ്ത്രീകൾക്കുമെതിരെ നടക്കുന്ന പീഡനങ്ങൾക്കെതിരെ കർശന നിയമനടപടി കൈക്കൊള്ളുക എന്നീ മുദ്രാവാക്യമുയർത്തിയായിരുന്നു സമരം. കെ.എസ്​.കെ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി എസ്.എസ്. ബിജു പ്രതിഷേധ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. മന്നൂർക്കോണം രാജേന്ദ്രൻ അധ്യക്ഷനായി. എൻ. ആർ. ബൈജു, ആർ. മധു, കെ. റഹീം, പി.ജി. പ്രേമചന്ദ്രൻ, ബി. സതീശൻ, റ്റി.ആർ. സുരേഷ് എന്നിവർ നേതൃത്വം നൽകി. dharna ndd ഫോട്ടോ -നെടുമങ്ങാട് പോസ്​റ്റ്​ ഓഫിസിന്​ മുന്നിൽ പ്രതിഷേധ സത്യഗ്രഹം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.