സ്ലാബ് തകർന്ന് സെപ്റ്റിക് ടാങ്കിൽ വീണ പെൺകുട്ടിയെ രക്ഷിച്ചു

പടം വർക്കല: സ്ലാബ് തകർന്ന് സെപ്റ്റിക് ടാങ്കിൽ വീണ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷിച്ചു. താഴെ വെട്ടൂർ റാത്തിക്കൽ പാവത്തുവിളവീട്ടിൽ ബിജി എം. ഇല്യാസി​ൻെറ മകൾ സൈഫ മോൾ (17)ആണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വീട്ടുവളപ്പിൽ പണ്ടു കാലത്ത് ഉപയോഗിച്ചിരുന്ന സെപ്റ്റിക് ടാങ്കി​ൻെറ സ്ലാബി​ന്​ മുകളിൽ കോൺക്രീറ്റ് ചെയ്തു മണ്ണ് പാകിയിരുന്നു. ഇതിന് സമീപം അടുക്കളയും നിർമിച്ചിരുന്നു. അടുക്കളയുടെ സമീപം സൈഫ മോൾ പാത്രം കഴുകിക്കൊണ്ടിരുന്നപ്പോഴാണ് സ്ലാബ് നിന്ന ഭാഗം കുടുങ്ങിതാഴ്ന്നത്. 35 അടിയോളം താഴേക്ക് പതിച്ച സ്ലാബിനോടൊപ്പം തന്നെ പെൺകുട്ടിയും താഴേക്ക് വീഴുകയായിരുന്നു. ഇതിനിടെ കുഴിയുടെ പകുതി ഭാഗത്ത് ​െവച്ച് സ്ലാബ് തട്ടി നിൽക്കുകയും ചെയ്തു. ഇതിൽ കുടുങ്ങിക്കിടന്ന കുട്ടിയെ വർക്കല ഫയർഫോഴ്സ് എത്തി നെറ്റ് ഇറക്കി അതിലൂടെ പുറത്തെടുക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സൈഫയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഫയർ സ്​റ്റേഷൻ ഓഫിസർ വേണുഗോപാൽ, അസി. സ്​റ്റേഷൻ ഓഫിസർ സജികുമാർ, ഫയർമാൻമാരായ പ്രതീഷ് കുമാർ, അജിൻ, അരുൺകുമാർ, വിനോദ്, വിനീഷ്, ശ്രീകുമാർ, ഷമ്മി എന്നിവർ ഉൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. 11 VKL 1 fire force@varkala ഫോട്ടോകാപ്ഷൻ വെട്ടൂർ റാത്തിക്കലിൽ സെപ്റ്റിക് ടാങ്കിൽ വീണ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.